ദിവ്യാംഗനായ ഭക്തനെയും തോളിലേറ്റി സന്നിധാനം വരെ നടന്നു; സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടി ഹോം ഗാർഡ്; എല്ലാം അയ്യപ്പ സ്വാമിയുടെ അനുഗ്രഹമെന്ന് ബിജു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദിവ്യാംഗനായ ഭക്തനെയും തോളിലേറ്റി സന്നിധാനം വരെ നടന്നു; സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടി ഹോം ഗാർഡ്; എല്ലാം അയ്യപ്പ സ്വാമിയുടെ അനുഗ്രഹമെന്ന് ബിജു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2022, 01:17 pm IST
FacebookTwitterWhatsAppTelegram

പന്തളം : കാലിന് സ്വാധീനം ഇല്ലാത്ത അയ്യപ്പ ഭക്തനെ ചുമലിലേറ്റി പോകുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ ആകുന്നു. ദേവസ്വം താൽക്കാലിക സെക്യൂരിറ്റി ഉദ്യോഗസ്ഥൻ ആയി ജോലി നോക്കുന്ന കൊല്ലം സ്വദേശി ബിജു കുമാർ ആണ് അയ്യപ്പ ഭക്തനെ തോളിലേറ്റി ദർശനത്തിനെത്തിച്ചത്. പ്രമുഖർ അടക്കം ബിജുവിന്റെ ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ പങ്കു വെച്ചിട്ടുണ്ട്

തിരക്കേറിയ വഴിയിലൂടെ ഒരു അയ്യപ്പ ഭക്തനെയും തോളിലേറ്റി പോകുന്ന പോലീസുകാരനെ ശ്രദ്ധയിൽ പെട്ടതോടെ കണ്ടു നിന്ന ഭക്തർ ആണ് ഈ ചിത്രം എടുത്ത് സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ഇതോടെ ഈ ചിത്രം ദേശങ്ങൾ കടന്നു യാത്ര ചെയ്തു. കൊല്ലം ദേവസ്വം ഗാർഡായാണ് അദ്ദേഹം ജോലി ചെയ്യുന്നത്.

പ്രമുഖർ അടക്കം ബിജു ചെയ്ത സേവനത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ കുറിപ്പുകൾ ഇട്ടു. എല്ലാ അയ്യപ്പ സ്വാമിയുടെ അനുഗ്രഹം മാത്രം എന്നാണ് ബിജു വിന്റെ മറുപടി.

കഴിഞ്ഞ 27 ന് ഡ്യൂട്ടിയിലായിരിക്കെയാണ് സംഭവം നടന്നത്. രണ്ട് കാലിനും സ്വാധീനമില്ലാതെ അയ്യപ്പ ഭക്തൻ കൈകൾ തറയിൽ കുത്തി വരുന്നത് കണ്ടു. ചോദിച്ചപ്പോൾ ആന്ധ്ര ചിറ്റൂരിൽ നിന്ന് വരികയാണെന്നാണ് പറഞ്ഞു. സ്വാമിയുടെ കഷ്ടപ്പാട് കണ്ടപ്പോൾ സഹായിക്കാതിരിക്കാൻ തോന്നിയില്ല. തുടർന്ന് മറ്റുള്ളവരുടെ സഹായത്തോടെ സ്വാമിയെ തോളിൽ കയറ്റി സന്നിധാനത്ത് എത്തിക്കുകയായിരുന്നു. അര മണിക്കൂർ നേരം കൊണ്ട് സന്നിധാനത്തെത്തി. തുടർന്ന് അവിടെ പോലീസുകാരുടെ അടുത്ത് ആക്കിയ ശേഷമാണ് മടങ്ങിയത് എന്നും ബിജു പറയുന്നു.

ചിത്രം വൈറൽ ആയതോടെ ഒരുപാട് ആളുകൾ തിരിച്ചറിയുന്നു, അതിൽ എല്ലാം ഏറെ സന്തോഷം. അതിനെല്ലാം ഉപരിയായി ഭഗവൽ സന്നിധിയിൽ ഏൽപ്പിച്ച ജോലിയിലെ തിരക്കിലാണ് ഇദ്ദേഹം.

24 വർഷത്തെ സൈനിക ജീവിതത്തിനു ശേഷം വിരമിച്ച ഇദ്ദേഹം ഇടപ്പള്ളി ട്രാഫിക് സ്റ്റേഷനിൽ ഹോംഗാർഡാണ്. ഇവിടെ നിന്നും ലീവ് എടുത്ത് ആണ് ശബരിമല ഡ്യൂട്ടിക്കായി എത്തിയത്. ഇതു പോലെ അനേകം ബിജുമാരുണ്ട്, ആരും അറിയാതെ അയ്യന്റെ സന്നിധിയിൽ തീർത്ഥാടകർക്ക് കരുത്തും കരുതലും ആകുന്നവർ.

Tags: SABARIMALAശബരിമലപന്തളം
ShareTweetSendShare

More News from this section

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies