ഹിമാചൽ മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂർ വിജയിച്ചു; 75.55 ശതമാനം വോട്ടുകളും നേടി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിമാചൽ മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂർ വിജയിച്ചു; 75.55 ശതമാനം വോട്ടുകളും നേടി

Himachal Pradesh Election Results

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2022, 01:13 pm IST
Facebook
Twitter
WhatsAppTelegram

ഷിംല: ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂർ വിജയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. 50,000ത്തിലധികം വോട്ടുകളാണ് സെറാജ് മണ്ഡലത്തിൽ നിന്നും മത്സരിച്ച മുഖ്യമന്ത്രി നേടിയത്. 35000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ്  വിജയം. 75.55 ശതമാനം വോട്ടുകൾ ഹിമാചൽ മുഖ്യമന്ത്രി സ്വന്തമാക്കിയെന്നതും ശ്രദ്ധേയമാണ്.

അതേസമയം 15,000 വോട്ടുകൾ മാത്രമാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയ കോൺഗ്രസിന് നേടാനായത്. കോൺഗ്രസിന് വേണ്ടി സെറാജിൽ മത്സരിച്ചത് ചേത് റാമായിരുന്നു. മണ്ഡലത്തിൽ മത്സരിച്ച മറ്റ് പാർട്ടികളിലെ ഒരു സ്ഥാനാർത്ഥിക്കും മൂന്നക്കത്തിൽ കൂടുതൽ വോട്ടുകൾ നേടാനായിട്ടില്ല. സിപിഎം സ്ഥാനാർത്ഥി മഹേന്ദർ റാണ 799 വോട്ടുകളും ആംആദ്മി 338 വോട്ടുകളും ബഹുജൻ പാർട്ടിക്ക് വേണ്ടി ഇന്ദിരാ ദേവി 260 വോട്ടുകളുമാണ് നേടിയത്.

അതേസമയം 68 നിയമസഭാ മണ്ഡലങ്ങളുള്ള ഹിമാചൽ പ്രദേശിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് കോൺഗ്രസും ബിജെപിയും ലീഡ് നിലനിർത്തിയിരുന്നത്. ഒപ്പത്തിനൊപ്പം നിൽക്കുന്ന ലീഡ് നിലകളായിരുന്നു ആദ്യ ഘട്ടത്തിൽ പുറത്തുവന്നതെങ്കിലും ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ പ്രകാരം 38 സീറ്റുകളിൽ കോൺഗ്രസും 27 ഇടത്ത് ബിജെപിയും ലീഡ് ഉയർത്തുന്നുവെന്നാണ് വിവരം. ഇതിൽ മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂർ മത്സരിച്ച സെറാജിൽ ഉൾപ്പെടെ രണ്ടിടത്ത് ബിജെപി വിജയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് സ്വതന്ത്ര സ്ഥാനാർത്ഥികളും ലീഡ് നിലനിർത്തുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Tags: ElectionJAI RAM THAKURHimachal2022
Share
Tweet
SendShare

More News from this section

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

Latest News

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies