ജയമുറപ്പിക്കും മുൻപേ ഹിമാചലിൽ മുഖ്യമന്ത്രി പദത്തിനായി തമ്മിലടിച്ച് കോൺഗ്രസ് നേതാക്കൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജയമുറപ്പിക്കും മുൻപേ ഹിമാചലിൽ മുഖ്യമന്ത്രി പദത്തിനായി തമ്മിലടിച്ച് കോൺഗ്രസ് നേതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2022, 02:39 pm IST
FacebookTwitterWhatsAppTelegram

ഷിംല: ഹിമാചൽ പ്രദേശിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനിടെ കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തെക്കുറിച്ചുളള ചർച്ചകളും സജീവമാകുന്നു. വോട്ടെണ്ണൽ പുരോഗമിക്കുന്നതേ ഉളളൂവെങ്കിലും കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തിനായി തമ്മിലടി തുടങ്ങിക്കഴിഞ്ഞു.

ഹിമാചൽ പിസിസി മുൻ അദ്ധ്യക്ഷൻ സുഖ് വീന്ദർ സുഖുനോ നിലവിലെ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രിയോ മുഖ്യമന്ത്രിയാകമെന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം കോൺഗ്രസ് പറഞ്ഞിരുന്നത്. എന്നാൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം പിസിസി അദ്ധ്യക്ഷയും മുൻമുഖ്യമന്ത്രി വീർഭദ്ര സിങ്ങിന്റെ പത്‌നിയുമായ പ്രതിഭ സിങ്ങും മുഖ്യമന്ത്രി പദത്തിനായി നീക്കങ്ങൾ ആരംഭിച്ചിരിക്കുകയാണെന്നാണ് വിവരം.

മാണ്ഡി ലോക്‌സഭാ മണ്ഡലത്തിൽ നിന്നുളള എംപിയാണ് പ്രതിഭ സിംഗ്. പ്രചാരണത്തിൽ വീർഭദ്രസിംഗിന്റെ പേരും കോൺഗ്രസ് ഉയർത്തിക്കാട്ടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിഭ സിംഗ് അവകാശവാദം ഉന്നയിക്കുന്നത്. മാത്രമല്ല പാർട്ടിയുടെ വിജയം തന്റെ കൂടി വിജയമാണെന്നും പ്രതിഭ അവകാശപ്പെടുന്നു.

പാർട്ടിയുടെ മുൻ സംസ്ഥാന അദ്ധ്യക്ഷനാണ് സുഖ് വിന്ദർ സിംഗ് സുഖു. പ്രചാരണ സമിതിയുടെ തലവനായിരുന്നു അദ്ദേഹം. വീർഭദ്ര സിംഗുമായി അഭിപ്രായ ഭിന്നത പുലർത്തുന്ന സുഖ് വിന്ദർ സിംഗ് സുഖു പക്ഷെ രാഹുൽ ഗാന്ധിയുടെ നോമിനിയാണ്. ഹാമിർപൂരിലെ നദൗൺ മണ്ഡലത്തിലാണ് സുഖു മത്സരിച്ചത്. വീർഭദ്രസിംഗുമായി ഭിന്നതയിലായതുകൊണ്ടു തന്നെ സുഖുവിനെ മുഖ്യമന്ത്രിയാക്കാനാണ് നീക്കമെങ്കിൽ അതിനെ പ്രതിഭ ശക്തമായി എതിർക്കും.

വീർഭദ്ര സിംഗ് സർക്കാരിലെ മന്ത്രിയായിരുന്നു മുകേഷ് അഗ്നിഹോത്രി. നിലവിലെ പ്രതിപക്ഷ നേതാവ് കൂടിയാണ്. നാല് തവണ എംഎൽഎ ആയ നേതാവ് കൂടിയാണ്. വീർഭദ്ര സിംഗുമായി അടുപ്പമുളളതിനാൽ മുകേഷ് അഗ്നിഹോത്രിയുടെ സ്ഥാനാർത്ഥിത്വത്തെ പ്രതിഭ സിംഗ് എതിർത്തേക്കില്ലെന്നാണ് റിപ്പോർട്ടുകൾ.

മുതിർന്ന നേതാക്കളായ താക്കൂർ കൗൾ സിംഗ്, ചമ്പയിലെ ഡൽഹൗസി മണ്ഡലത്തിൽ നിന്നും ആറ് തവണ എംഎൽഎ ആയ ആഷ കുമാരി തുടങ്ങിയവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്. കോൺഗ്രസിന്റെ ശക്തരായ വനിതാ നേതാക്കളിൽ ഒരാളാണ് ആഷ കുമാരി. നിലവിൽ പഞ്ചാബ് കോൺഗ്രസിന്റെ ചുമതലയുളള അവർ ഛത്തീസ്ഗഢിലെ മന്ത്രി ടി.എസ് സിംഗിന്റെ സഹോദരി കൂടിയാണ്

Tags: BJPHimachal2022
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies