അഹമ്മദാബാദ്: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ ചരിത്ര വിജയം ആഘോഷമാക്കി സോഷ്യൽ മീഡിയ. ബിജെപിയെ അഭിനന്ദിച്ചും എതിർ പാർട്ടികളെ ട്രോളിയും സജീവമാകുകയാണ് പ്രമുഖ സാമൂഹിക മാദ്ധ്യമ സൈറ്റുകളെല്ലാം. ഇക്കൂട്ടത്തിൽ, ഗുജറാത്ത് ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട കാർട്ടൂൺ വൈറൽ ആകുകയാണ്.
ഗുജറാത്തിൽ താമര മാത്രം എന്ന തലക്കെട്ടിലാണ് കാർട്ടൂൺ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വിജയമുദ്രയുമായി സൂപ്പർ ഹീറോയുടെ വേഷത്തിൽ കൈയ്യിൽ താമരയുമായി പറന്നുയരുന്ന് മോദിയുടെ ചിത്രമാണ് കാർട്ടൂണിലെ പ്രധാന ആകർഷണം. കൈപ്പത്തിയുടെ പ്ലക്കാർഡും താഴെയിട്ട് നിലത്ത് വീണ് നക്ഷത്രമെണ്ണുന്ന രാഹുൽ ഗാന്ധിയുടെ ചിത്രവും തലയും മറച്ച് ചൂലും കൈവിട്ട് താഴെ വീഴുന്ന കെജ്രിവാളിന്റെ ചിത്രവും കാർട്ടൂണിലുണ്ട്.
ગુજરાતમાં માત્ર કમળ#भाजपा_की_प्रचंड_जीत pic.twitter.com/9oZx4MVGXT
— BJP Gujarat (@BJP4Gujarat) December 8, 2022
ഗുജറാത്തിൽ ഏഴാം തവണയാണ് ബിജെപി അധികാരത്തിലെത്തുന്നത്. 182 അംഗ നിയമസഭയിൽ 156 സീറ്റുകളിൽ ജയമുറപ്പിച്ചാണ് ബിജെപിയുടെ തേരോട്ടം. വെറും 17 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് മുൻതൂക്കം. 5 സീറ്റുകളിൽ ആം ആദ്മി പാർട്ടിയും 4 ഇടങ്ങളിൽ മറ്റുള്ളവരും മുന്നിട്ട് നിൽക്കുന്നു.
Comments