ലക്‌നൗ: 16 വയസുകാരൻ ഹൃദയാഘാതം മൂലം മരിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥിയായ അനൂജാണ് ക്രിക്കറ്റ് കളിക്കുന്നതിനിടെ മരിച്ചത്. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം.
ബിൽഹാപൂരിലുള്ള ബിഐസി ഗ്രൗണ്ടിൽ സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്നു അനൂജ്. ബാറ്റ് ചെയ്യുകയായിരുന്ന കുട്ടി 21 റൺസ് സ്വന്തമാക്കിയിരുന്നു. ഇതിനിടെ റണ്ണെടുക്കാനായി പിച്ചിലൂടെ ഓടുമ്പോൾ പെട്ടെന്ന് കുഴഞ്ഞുവീണു. സുഹൃത്തുക്കൾ ഓടിയെത്തി ഉടൻ അനൂജിനെ ആശുപത്രിയിലെത്തിച്ചിരുന്നു. സമീപത്തെ സിഎച്ച്‌സി ഹോസ്പിറ്റലിലായിരുന്നു പ്രവേശിപ്പിച്ചത്. എന്നാൽ അനൂജിനെ പരിശോധിച്ച ഡോക്ടർമാർ കുട്ടി മരിച്ചതായി സ്ഥിരീകരിച്ചു.
അനൂജിന്റെ ചുണ്ടുകൾ നീലയായി മാറിയിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. ഹൃദയാഘാതമാണ് കുട്ടിയുടെ മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ കണ്ടെത്തൽ.
Comments