ഹിമാചലിൽ മുഖ്യമന്ത്രി തർക്കം മുറുകുന്നു; എഐസിസി നിരീക്ഷകന്റെ കാർ തടഞ്ഞ് പ്രതിഭ സിംഗിന്റെ അനുയായികൾ; അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേതെന്ന് രാജീവ് ശുക്ല
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിമാചലിൽ മുഖ്യമന്ത്രി തർക്കം മുറുകുന്നു; എഐസിസി നിരീക്ഷകന്റെ കാർ തടഞ്ഞ് പ്രതിഭ സിംഗിന്റെ അനുയായികൾ; അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേതെന്ന് രാജീവ് ശുക്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2022, 07:59 pm IST
FacebookTwitterWhatsAppTelegram

ഷിംല; മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഹിമാചൽ കോൺഗ്രസിലെ തർക്കം അതിരുവിടുന്നു. പാർട്ടി സംസ്ഥാന അധ്യക്ഷ പ്രതിഭ സിംഗിന്റെ അനുയായികൾ എഐസിസി നിരീക്ഷകരുടെ വാഹനം തടഞ്ഞു. പ്രതിഭയെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വാഹനം തടഞ്ഞത്. എഐസിസി നിരീക്ഷകൻ ഭൂപേഷ് ഭാഗലിന്റെ വാഹനമാണ് പ്രതിഭയുടെ അനുനായികൾ തടഞ്ഞത്.

അതേസമയം കോൺഗ്രസ് മുൻ സംസ്ഥാന അദ്ധ്യക്ഷൻ സുഖ് വിന്ദർ സിംഗ് സുഖുവിന് പിന്തുണയുമായി കൂടുതൽ എംഎൽമാർ രംഗത്തെത്തി. രാഹുൽ ഗാന്ധിയുടെ പരിപൂർണ്ണ പിന്തുണയുള്ള സുഖ് വിന്ദറിന് 21 എംഎൽഎമാരാണ് പിന്തുണ പ്രഖ്യാപിച്ചത്. 15 എംഎൽഎമാർ തനിക്കൊപ്പമുണ്ടെന്നാണ് പ്രതിഭയുടെ അവകാശവാദം. മകൻ വിക്രമാദിത്യ സിംഗിനൊപ്പമാണ് അവർ യോഗത്തിനെത്തിയത്. പ്രതിഭയ്‌ക്ക് മുഖ്യമന്ത്രി പദം നൽകണമെന്ന് ആവശ്യപ്പെട്ട് അനുയായികൾ പിസിസി ആസ്ഥാനത്തും മുദ്രാവാക്യം വിളിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഷിംലയിലെ ഒബ്‌റോയ് ഹോട്ടലിന് പുറത്ത് ഛത്തീസ്ഗഢ് മുഖ്യമന്ത്രി കൂടിയായ പാർട്ടി നിരീക്ഷകൻ ഭൂപേഷ് ഭാഗലിന്റെ വാഹനം ഇവർ തടഞ്ഞത്. സുരക്ഷാ ഉദ്യോഗസ്ഥർ ഏറെ പണിപ്പെട്ട് അണികളെ ബലം പ്രയോഗിച്ച് നീക്കിയ ശേഷമാണ് വാഹനത്തിന് വഴിയൊരുക്കിയത്.

നേരത്തെ സംസ്ഥാനത്തെ പാർട്ടി ചുമതലയുളള രാജീവ് ശുക്ലയും നിരീക്ഷകരായ ഭൂപേഷ് ഭാഗലും ഭൂപീന്ദർ സിംഗ് ഹൂഡയും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിനെ രാജ്ഭവനിൽ സന്ദർശിച്ച് സർക്കാർ രൂപീകരണ നീക്കം അറിയിച്ചിരുന്നു. ഇതിന് പിന്നാലെ നിയമസഭാ കക്ഷി യോഗം വിളിച്ചെങ്കിലും തർക്കങ്ങളെ തുടർന്ന് വൈകിട്ട് ആറ് മണിയിലേക്ക് മാറ്റി. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ തർക്കമില്ലെന്നാണ് രാജീവ് ശുക്ലയുടെ വാദം. നിയമസഭാ കക്ഷിയിൽ വോട്ടിംഗ് വേണ്ടി വരില്ലെന്നും അന്തിമ തീരുമാനം ഹൈക്കമാൻഡാണ് കൈക്കൊളളുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭാകക്ഷി യോഗത്തിന് മുന്നോടിയായി ഗവർണറെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിഭാ സിംഗിനെയും സുഖ്വിന്ദർ സുഖുവിനെയും കൂടാതെ മുൻ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നിഹോത്രിയും മുഖ്യമന്ത്രി കസേര സ്വപ്നം കാണുന്നവരുടെ കൂട്ടത്തിലുണ്ട്.അതേസമയം വീരഭദ്ര സിംഗിന്റെ പാരമ്പര്യത്തെ കോൺഗ്രസിന് അവഗണിക്കാനാവില്ലെന്ന പ്രതിഭയുടെ വാദത്തെ എങ്ങനെ തടുക്കുമെന്നറിയാതെ ആശയക്കുഴപ്പത്തിലാണ് നേതാക്കൾ. അണികളെ രംഗത്തിറക്കി കസേര ഉറപ്പിക്കാൻ പ്രതിഭ നടത്തുന്ന നീക്കവും നേതൃത്വത്തെ ആശങ്കയിലാക്കുന്നുണ്ട്. നിലവിൽ മണ്ഡി ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള എംപിയായ പ്രതിഭ മുഖ്യമന്ത്രിയാവാൻ എംപി സ്ഥാനം രാജി വയ്‌ക്കേണ്ടി വരും. മകന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകി രംഗം തണുപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.

Tags: Himachal2022
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies