എട്ട് വർഷം കൊണ്ട് യാഥാർത്ഥ്യമാക്കിയത് 72 വിമാനത്താവളങ്ങൾ; 70 വർഷം നിർമിച്ചത് 70 എണ്ണം മാത്രമെന്നും പ്രധാനമന്ത്രി; മോപ അന്താരാഷ്ട്ര വിമാനത്താവളം രാജ്യത്തിന് സമർപ്പിച്ചു
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എട്ട് വർഷം കൊണ്ട് യാഥാർത്ഥ്യമാക്കിയത് 72 വിമാനത്താവളങ്ങൾ; 70 വർഷം നിർമിച്ചത് 70 എണ്ണം മാത്രമെന്നും പ്രധാനമന്ത്രി; മോപ അന്താരാഷ്‌ട്ര വിമാനത്താവളം രാജ്യത്തിന് സമർപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2022, 09:28 pm IST
Facebook
Twitter
WhatsAppTelegram

പനാജി: ഗോവയിലെ മോപ അന്താരാഷ്‌ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. 2016 നവംബറിൽ പ്രധാനമന്ത്രി തറക്കല്ലിട്ട പദ്ധതിയാണ് ഇന്ന് അദ്ദേഹം നാടിന് സമർപ്പിച്ചത്. ലോകത്തിലെ മൂന്നാമത്തെ വലിയ വ്യോമയാന വിപണിയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി പ്രസംഗത്തിൽ പറഞ്ഞു. ഗോവ മുൻ മുഖ്യമന്ത്രിയും മുൻ പ്രതിരോധമന്ത്രിയുമായ മനോഹർ പരീക്കറിന്റെ പേരാണ് വിമാനത്താവളത്തിന് നൽകിയിട്ടുളളത്. ഇതിലൂടെ മനോഹർ പരീക്കറിന്റെ സംഭാവനകൾ എല്ലാകാലത്തും ഓർമ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

എട്ട് വർഷം കൊണ്ട് തന്റെ സർക്കാർ 72 വിമാനത്താവളങ്ങളാണ് നിർമിച്ചത്. മുൻപ് അധികാരത്തിലിരുന്നവർ 70 വർഷം കൊണ്ട് 70 വിമാനത്താവളങ്ങൾ മാത്രം പൂർത്തിയാക്കിയ സ്ഥാനത്താണ് ഈ നേട്ടമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അടിസ്ഥാന സൗകര്യവികസനം വേണ്ട പ്രദേശങ്ങളെ അവഗണിക്കുന്ന സമീപനമായിരുന്നു നേരത്തെ ഉണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 21 ാം നൂറ്റാണ്ടിൽ ആഗോള തലത്തിൽ അടയാളപ്പെടുത്തുന്ന ഒരു പുതിയ ഇന്ത്യയാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രതിവർഷം 40 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുളളതാണ് വിമാനത്താവളം. ഭാവിയിൽ ഇത് 3.5 കോടിയായി വരെ ഉയരാം. രണ്ട് വിമാനത്താവളങ്ങളുടെ സാന്നിധ്യം ഗോവയുടെ കാർഗോ വിനിമയ ശേഷിയും ഉയർത്തുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഗോവയിലെ ജനങ്ങൾ പലപ്പോഴായി തനിക്ക് നൽകിയ സ്‌നേഹമാണ് വികസനത്തിന്റെ രൂപത്തിൽ താൻ തിരികെ നൽകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

2000 ത്തിൽ ആറ് കോടി മാത്രമായിരുന്നു രാജ്യത്തെ വിമാനയാത്രക്കാർ. എന്നാൽ കൊറോണയ്‌ക്ക് തൊട്ടുമുൻപ് 2020 ൽ ഇത് 14 കോടിയിൽ അധികമായി ഉയർന്നിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിനോദസഞ്ചാരമേഖലയിൽ ഉൾപ്പെടെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ എട്ട് വർഷമായി തന്റെ സർക്കാർ കൈക്കൊണ്ട നടപടികൾ പ്രധാനമന്ത്രി അക്കമിട്ട് നിരത്തി. വീസ നടപടികൾ ലഘൂകരിച്ചതും വീസ ഓൺ അറൈവൽ സൗകര്യവുമൊക്കെ ഇതിന്റെ ഭാഗമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത്, ഗവർണർ പി.എസ് ശ്രീധരൻ പിളള, കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, തുറമുഖ വകുപ്പ് സഹമന്ത്രി ശ്രീപദ് യശോ നായിക് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Tags: Narendra Modiപ്രധാനമന്ത്രി നരേന്ദ്രമോദി
Share
Tweet
SendShare

More News from this section

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

Latest News

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

ഉപരാഷ്‌ട്രപതിയുടെ കേരള സന്ദർശനം; ആറന്മുള ജലമേള മുതൽ ഓണാഘോഷ സമാപനം വരെ, രണ്ട് ദിവസത്തെ സന്ദർശനത്തിൽ തിരക്കിട്ട പരിപാടികൾ, നാളെ ലക്ഷദ്വീപ് സന്ദർശിച്ച് ഡൽഹിയിലേക്ക് മടക്കം

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies