ചുരുങ്ങിയ സമയത്തിനുള്ളിൽ ചൈനീസ് പട്ടാളത്തിന് തക്കതായ മറുപടി; ഒരുതരി മണ്ണ് പോലും ഇന്ത്യൻ സൈന്യം വിട്ടുകൊടുക്കില്ലെന്ന് അമിത് ഷാ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചുരുങ്ങിയ സമയത്തിനുള്ളിൽ ചൈനീസ് പട്ടാളത്തിന് തക്കതായ മറുപടി; ഒരുതരി മണ്ണ് പോലും ഇന്ത്യൻ സൈന്യം വിട്ടുകൊടുക്കില്ലെന്ന് അമിത് ഷാ

India-China clash at Arunachal LAC

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2022, 01:49 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. അരുണാചലിന്റെ രാജ്യാതിർത്തിയിൽ ചൈനീസ് സൈന്യം സംഘർഷത്തിന് തുടക്കമിട്ടതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.

അരുണാചൽ പ്രദേശിലെ തവാംഗ് സെക്ടറിൽ ഇന്ത്യൻ സൈന്യവുമായി ചൈനീസ് പട്ടാളം സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. എന്നാൽ രാജ്യാതിർത്തി കടന്ന് വന്ന് ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും പിടിച്ചെടുക്കാൻ ചൈനയ്‌ക്കാകില്ല. ഇന്ത്യൻ സൈന്യം ശക്തമായ പ്രതിരോധവും തിരിച്ചടിയുമാണ് നൽകുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ചൈനീസ് പട്ടാളത്തിന് തക്കതായ മറുപടി നൽകാൻ ഇന്ത്യയ്‌ക്ക് കഴിഞ്ഞു. അപാരമായ ധീരതയാണ് ഇന്ത്യൻ സൈന്യം പ്രകടമാക്കിയത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഇവിടെയുള്ളപ്പോൾ ഒരാൾക്കും ഇന്ത്യയുടെ മണ്ണ് പിടിച്ചെടുക്കാൻ കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു. പാർലമെന്റിന് പുറത്ത് നിന്നിരുന്ന മാദ്ധ്യമപ്രവർത്തകരോടായിരുന്നു ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.

കോൺഗ്രസിന്റെ ബാലിശമായ പെരുമാറ്റത്തിനെതിരെയും ആഭ്യന്തരമന്ത്രി വിമർശനമുന്നയിച്ചു. ചോദ്യോത്തര വേളയ്‌ക്ക് വേണ്ടി തയ്യാറാക്കിയ പട്ടിക കണ്ടിരുന്നു. അതിൽ അഞ്ചാമത്തെ ചോദ്യം കണ്ടപ്പോൾ കോൺഗ്രസിന്റെ ഉത്കണ്ഠയെക്കുറിച്ച് മനസിലായി. രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ എഫ്‌സിആർഎ (ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട്) ലൈസൻസ് റദ്ദാക്കുന്നത് സംബന്ധിച്ചായിരുന്നു ചോദ്യം.

2005, 2006, 2007 കാലഘട്ടങ്ങളിൽ ചൈനീസ് എംബസി മുഖേന വലിയ തുകയുടെ സംഭാവനകൾ രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിയിട്ടുണ്ട്. ഏതാണ്ട് 1.35 കോടി രൂപ ചൈനീസ് എംബസിയിൽ നിന്നും ഫൗണ്ടേഷൻ കൈപ്പറ്റിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക്സഭയിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പ്രസ്താവന നടത്തിയതിന് ശേഷം കോൺഗ്രസ് നേതാക്കൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. രാജീവ് ഗാന്ധി ഫൗണ്ടേഷനുമായി ബന്ധപ്പെട്ട ചോദ്യം വരുന്നതായിരുന്നു കോൺഗ്രസിന്റെ പ്രശ്നമെന്നും അമിത് ഷാ പ്രതികരിച്ചു.

Tags: arunachalAmit ShahIndia China Clash
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies