ഗുവാഹട്ടി: നഗരത്തിൽ വൻ മയക്കുമരുന്ന് വേട്ട. 14 കോടിയിലധികം വില മതിക്കുന്ന നിരോധിത മയക്കുമരുന്നുമായെത്തിയ മിറാജുൽ ഇസ്ലാം എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മിറാജുലിനെ പിടികൂടിയത്. ആംബുലൻസിൽ മയക്കുമരുന്ന് കടത്താൻ ശ്രമിക്കവേയാണ് ഇയാൾ അറസ്റ്റിലായത്. പോലീസ് സംഘം നടത്തിയ തിരച്ചിലിൽ 50,000 യാബ ഗുളികളും 200 ഗ്രാം ഹെറോയിനും കണ്ടെടുത്തു.
അടുത്തിടെ അന്തർ സംസ്ഥാന മയക്കുമരുന്ന് കള്ളക്കടത്ത് സംഘത്തിനെ ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സംഭവം. വടക്ക് കിഴക്കൻ ഇന്ത്യയിൽ നിന്ന് രാജസ്ഥാനിലേക്ക് പോയ ട്രക്കിൽ നടത്തിയ പരിശോധനയിലാണ് വൻതോതിലുള്ള മയക്കുമരുന്ന് ശേഖരം കണ്ടെടുത്തത്. വിപണിയിൽ ഏകദേശം 14 കോടി രൂപയോളം വരുമെന്നും നർക്കോട്ടിക്സ് വിഭാഗം അറിയിച്ചിരുന്നു. വാഹനത്തിൽ പ്രത്യേകം നിർമ്മിച്ച അറകൾ വഴിയാണ് മയക്കുമരുന്ന് കടത്തുന്നത്.
Comments