തിരുവനന്തപുരം: കേരളത്തിന്റെ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. 40,453 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഇന്ന് തുടക്കമാകും. കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി 12 ദേശീയപാത വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും. കാര്യവട്ടം സ്പോർട്സ് ഹബ്ബിലെ ട്രാവൻകൂർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലാണ് ഉദ്ഘാടന പരിപാടികൾ നടക്കുക.
403 കിലോമീറ്ററിലെ വികസന പദ്ധതികൾ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ ആണ് നടപ്പാക്കുന്നത്. ഭാരത് മാല പദ്ധതി പ്രകാരമാണ് റോഡ് നിർമ്മാണം നടത്തുക.നിർദ്ദിഷ്ട വിഴിഞ്ഞം-പാരിപ്പള്ളി ഔട്ടർ റോഡിന് പുറമേ പുതിയ അഞ്ച് ബൈപ്പാസുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കും. എൻഎച്ച് 66ന് മാത്രം 66,000 കോടി രൂപയും മറ്റ് റോഡുകൾക്ക് 86,000 കോടി എന്നിങ്ങനെയാണ് തുക അനുവദിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര റോഡ് ഗതാഗത ദേശീയപാത സഹമന്ത്രി ജനറൽ വികെ സിംഗ് , വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, സംസ്ഥാന പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും.
Comments