ലക്നൗ: റീൽസ് എടുക്കാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ തട്ടി മൂന്ന് പേർ മരിച്ചു. ഗാസിയാബാദിലെ മസൂരി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള റെയിൽവേ ട്രാക്കിൽ വച്ച് റീൽസ് എടുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ഒരു സ്ത്രീയും മരിച്ചവരിൽ ഉൾപ്പെടുന്നു.
ബുധനാഴ്ച രാത്രിയോടെയാണ് മൂന്ന് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് സ്റ്റേഷൻ മാസ്റ്റർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പദ്മാവത് ട്രെയിനാണ് മൂന്ന് പേരെയും തട്ടിയതെന്ന് പോലീസ് കണ്ടെത്തി. മൂന്ന് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്കായി അയച്ചിരിക്കുകയാണ്. മരിച്ചവരെ ഇതുവരെ തിരിച്ചറിയാനായിട്ടില്ലെന്ന് പോലീസ് പറയുന്നു.
Comments