ബെംഗളൂരു: മലയാളി വിദ്യാർത്ഥിയെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി. എഎംസി കോളേജിലെ ഒന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥി നിതിനാണ് മരിച്ചത്. കത്തിക്കൊണ്ട് കഴുത്തറുത്ത നിലയിലാണ് നിതിനെ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
കോഴിക്കോട് കൊയിലാണ്ടി സ്വദേശിയാണ് നിതിൻ. ഡിസബർ ഒന്നിനായിരുന്നു നിതിനെ ബെംഗളൂരുവിലുള്ള കോളേജിൽ ചേർത്തത്. കോളേജ് ഹോസ്റ്റലിലെ ടോയ്ലെറ്റിനുള്ളിൽ വച്ച് കത്തി ഉപയോഗിച്ച് കഴുത്തറുത്ത് വിദ്യാർത്ഥി ജീവനൊടുക്കിയെന്നാണ് പോലീസ് പറയുന്നത്. മാതാപിതാക്കളിൽ നിന്ന് അകന്ന് കഴിയുന്നതിന്റെ വിഷമം ആത്മഹത്യയിൽ കലാശിച്ചുവെന്നാണ് പോലീസ് നൽകുന്ന വിശദീകരണം.
കോളേജിൽ വരാൻ തുടങ്ങിയ ദിവസം മുതൽ നിതിൻ വളരെ അസ്വസ്ഥനായിരുന്നുവെന്ന് സഹപാഠികളും അദ്ധ്യാപകരും പറയുന്നു. ദുബായിൽ കഴിയുന്ന മാതാപിതാക്കൾ ബന്ധം പിരിഞ്ഞിരുന്നു. ഇക്കാരണത്താൽ വിദ്യാർത്ഥി മാനസികമായി ഏറെ തളർന്നിരുന്നുവെന്നാണ് സഹപാഠികൾ നൽകുന്ന വിവരം. നിലവിൽ നിതിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിരിക്കുകയാണ്.
Comments