അടുക്കള ഒരു സംസ്ഥാനത്ത് ഹാൾ വേറെ സംസ്ഥാനത്ത്; വീട്ടിലെ പകുതി മുറികൾ മഹാരാഷ്ട്രയിൽ ബാക്കി തെലങ്കാനയിൽ; വൈറലായ വീടിതാ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അടുക്കള ഒരു സംസ്ഥാനത്ത് ഹാൾ വേറെ സംസ്ഥാനത്ത്; വീട്ടിലെ പകുതി മുറികൾ മഹാരാഷ്‌ട്രയിൽ ബാക്കി തെലങ്കാനയിൽ; വൈറലായ വീടിതാ..

4 rooms in Maharashtra, 4 rooms in Telangana - family living in this house pay property tax to two states

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2022, 11:35 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: ജീവിക്കുന്നത് ‘ഒരു’ വീട്ടിൽ, പക്ഷെ വസ്തു നികുതി കൊടുക്കേണ്ടി വരുന്ന രണ്ട് സംസ്ഥാനങ്ങൾക്ക്.. രണ്ട് ജില്ലകൾ പങ്കിടുന്ന വീടുകളെക്കുറിച്ച് നാം കേട്ടിരിക്കും. സമാനമായി രണ്ട് സംസ്ഥാനങ്ങളാണ് ഇവിടെ ഒരു വീടിനെ പങ്കിടുന്നത്. അത്താഴം കഴിക്കുന്നത് ഒരു സംസ്ഥാനത്തും കിടന്നുറങ്ങുന്നത് വേറെ സംസ്ഥാനത്തുമാണെന്ന് പറയേണ്ടി വരുന്ന വീട്ടുകാരുടെ കാര്യമാണിത്.

13 പേരടങ്ങുന്ന പവാർ എന്ന കുടുംബത്തിന്റെ അവസ്ഥയാണിത്. വീട്ടിലെ നാല് മുറികൾ മഹാരാഷ്‌ട്രയിലും ശേഷിക്കുന്ന നാലെണ്ണം തെലങ്കാനയിലുമാണ്. സംസ്ഥാന അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഈ വീട് ഛന്ദ്രാപൂർ ജില്ലയിലെ സിമാവർത്തി ജിവാതി തെഹസിലിന് കീഴെയാണ് വരുന്നത്. മഹാരാജഗുഡ എന്ന ഗ്രാമത്തിലാണ് വീടുള്ളതെന്ന് പവാർ വീടിന്റെ ഉടമ ഉത്തം പവാർ പറയുന്നു.

വീട് രണ്ട് സംസ്ഥാനങ്ങളിലായി കിടക്കുന്നതിനാൽ വസ്തു നികുതി രണ്ട് സംസ്ഥാനങ്ങൾക്കും നൽകുന്നുണ്ടെന്നതാണ് പ്രത്യേകത. ഇത്തരത്തിൽ രണ്ടിടത്തുമായി കിടക്കുന്നതിനാൽ ചില ഗുണങ്ങളും ഈ വീട്ടുകാർക്കുണ്ട്. രണ്ട് സംസ്ഥാനത്തും പ്രഖ്യാപിക്കുന്ന പദ്ധതികളുടെയും ഗുണം ഇവർക്ക് ലഭിക്കുന്നു. വാഹനങ്ങൾക്ക് TS, MH എന്നിവയിൽ ഇഷ്ടമുള്ള രജിസ്ട്രേഷൻ തിരഞ്ഞെടുക്കാം.

തന്റെ സഹോദരന്മാരുടെ മുറികൾ തെലങ്കാനയിലും തന്റെ മുറി മഹാരാഷ്‌ട്രയിലുമാണെന്ന് വീട്ടുടമയായ ഉത്തം പവാർ പറയുന്നു. വീട്ടിലെ അടുക്കള കിടക്കുന്നത് തെലങ്കാനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുകൊണ്ട് മറ്റ് പ്രശ്‌നങ്ങളൊന്നും ഇതുവരെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലെന്നാണ് പവാർ പറയുന്നത്.

Tags: MAHARASHTRAfamilytelanganastates
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies