തിരുവനന്തപുരം: ഒരു ക്ലാസിലെ വിദ്യാർത്ഥികൾക്ക് മാത്രം തുടർച്ചയായി ചെറിച്ചിലും ശ്വാസതടസ്സവും അനുഭവപ്പെടുന്നതായി വിവരം. തിരുവനന്തപുരം അമ്പലംമുക്ക് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാണ് ഈ വിചിത്ര സംഭവം. ഇതിന് പിന്നിലെ കാരണം അറിയാൻ കഴിയാത്തതിന്റെ ആശങ്കയിലാണ് അദ്ധ്യാപകരും രക്ഷിതാക്കളും.
പത്താംക്ലാസ് -സി ഡിവിഷനിലെ കുട്ടികൾക്കാണ് സ്കൂളിലെത്തുന്ന ദിനങ്ങളിൽ ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നത്. കഴിഞ്ഞ നവംബർ 18-നാണ് ആദ്യമായി കുട്ടികളിൽ ആരോഗ്യപ്രശ്നങ്ങൾ കണ്ടുവന്നത്. ആകെ 52 വിദ്യാർത്ഥികളിൽ 15 പേർക്ക് ചൊറിച്ചിലും ശ്വാസതടസവും അനുവപ്പെട്ടു. പേരൂർക്കട ജില്ലാ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ച കുട്ടികളിൽ പലവിധ ടെസ്റ്റുകൾ നടത്തിയെങ്കിലും പ്രത്യേകിച്ച് കാരണങ്ങളൊന്നും കണ്ടെത്താൻ കളിഞ്ഞതല്ല. ഇത് തുടർക്കഥ ആയതോടെയാണ് ആശങ്കയിലാക്കിയത്.
ഈ കുട്ടികളെ പരിചരിക്കുന്ന രക്ഷിതാക്കൾക്കും ശാരീരിക പ്രശ്നങ്ങളുണ്ടായി. അതിലുപരി പത്താംക്ലാസ് വിദ്യാർത്ഥികൾക്കുണ്ടാകുന്ന അനാരോഗ്യം പഠനത്തെ ബാധിക്കുമോയെന്ന ആശങ്കയും നിലനിൽക്കുന്നു. ക്ലാസ് മുറികൾ വൃത്തിയാക്കി അണുനശീകരണം നടത്തിയിരുന്നു. ഇതിന് പുറമേ പ്രശ്നത്തിന്റെ കാരണം കണ്ടെത്താൻ കഴിയാതെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് സ്കൂൾ അധികൃതർ. സംഭവത്തിൽ പേരൂർക്കട പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments