ധാക്ക : ഇന്ത്യ ഉയർത്തിയ മികച്ച ലക്ഷ്യത്തിനെ മറികടക്കാനുള്ള ശ്രമവുമായി ബംഗ്ലാദേശ് നിര പൊരുതുന്നു. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 119 എടുത്ത ആതിഥേയർ തുടർച്ചയായി രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടതോടെ 2 ന് 131 എന്ന നിലയിൽ പോരാട്ടം തുടരുകയാണ്. ഇരു ഓപ്പണർമാരും അർദ്ധസെഞ്ച്വറി നേടി. നാജിമുൾ ഹൊസൈനും (67), സാക്കിർ ഹസനും (64നോട്ടൗട്ട്) ഇന്ത്യൻ പേസ് നിരയെ നാലാം ദിനത്തിൽ മികച്ച രീതിയാണ് നേരിട്ടത്.
ഇന്നലെ 2 ന് 258 എന്ന നിലയിൽ ഗില്ലും പൂജാരയും നേടിയ സെഞ്ച്വറി മികവിലാണ് ഇന്ത്യ ഡിക്ലയർ ചെയ്തത്. 504 എന്ന വൻ ലക്ഷ്യമാണ് ബംഗ്ലാദേശിന് മുന്നിൽ രണ്ടാം ഇന്നിംഗ്‌സിൽ ഇന്ത്യ വെച്ചിട്ടുള്ളത്.
ഓപ്പണർമാരായ നാജിമുൾ ഹൊസൈനും (67), സാക്കിർ ഹസനും(64നോട്ടൗട്ട്) ചേർന്നുള്ള ഒന്നാം വിക്കറ്റിലെ 124 റൺസ് കൂട്ടുകെട്ട് വലിയ പ്രതീക്ഷയാണ് സന്ദർശകർക്ക് നാലാം ദിവസത്തിന്റെ തുടക്കത്തിൽ നൽകിയത്.
ഉച്ച ഭക്ഷണത്തിന് ശേഷം കുൽദീപ് യാദവിന്റെ പന്തിൽ ഋഷഭ് പന്തിന് ക്യാച്ച് നൽകി നജീമൂൾ പുറത്തായതോടെ മികച്ച കൂട്ടുകെട്ടാണ് ഇന്ത്യ തകർത്തത്. പിന്നാലെ യാസിർ അലിയെ അക്ഷർ പട്ടേൽ ക്ലീൻ ബൗൾഡാക്കിയതോടെ ബംഗ്ലാദേശിന്റെ മേൽകൈ നഷ്ടമായിരിക്കുകയാണ്. സാക്കിറും മികച്ച ബാറ്ററായ ലിറ്റൺ ദാസാണ് ക്രീസിലുള്ളത്.















