'മത്സരിക്കാൻ യുവാക്കളുണ്ടായിട്ടും അവഗണിച്ചു'; സിപിഎമ്മിനെതിരെ പൊട്ടിത്തെറിച്ച് ഡിവൈഎഫ്ഐ; പിണറായിക്കും എം.വി. ഗോവിന്ദനും രൂക്ഷ വിമർശനം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘മത്സരിക്കാൻ യുവാക്കളുണ്ടായിട്ടും അവഗണിച്ചു’; സിപിഎമ്മിനെതിരെ പൊട്ടിത്തെറിച്ച് ഡിവൈഎഫ്ഐ; പിണറായിക്കും എം.വി. ഗോവിന്ദനും രൂക്ഷ വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2026, 11:49 am IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ സിപിഎം നേതൃത്വത്തിനെതിരെ ഡി.വൈ.എഫ്.ഐയിൽ കടുത്ത അതൃപ്തി. പാലക്കാട് ജില്ലാ സമ്മേളനത്തിലെ സംഘടനാ ചർച്ചയിലാണ് മുൻ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമടക്കമുള്ള നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നത്.

തിരഞ്ഞെടുപ്പ് തോൽവിക്ക് പ്രധാന കാരണം സിപിഎം നേതൃത്വത്തിന്റെ സമീപനമാണെന്നാണ് പ്രതിനിധികൾ തുറന്നടിച്ചത്.  പിണറായി വിജയന്റെ പല പൊതുപരാമർശങ്ങളും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും സമ്മേളനത്തിൽ അഭിപ്രായമുയർന്നു.

ബന്ധുക്കളെ സ്ഥാനാർഥികളാക്കുന്ന പ്രവണത പാർട്ടി നേതൃത്വം അവസാനിപ്പിക്കണമെന്നും ചർച്ചയിൽ ആവശ്യമുയർന്നു. യുവാക്കൾക്ക് അവസരം നൽകുന്നതിൽ യുഡിഎഫ് കൂടുതൽ ശ്രദ്ധിച്ചപ്പോൾ, എൽഡിഎഫിന് അതിന് കഴിഞ്ഞില്ലെന്നും പ്രതിനിധികൾ വിമർശിച്ചു. യുവജനങ്ങളുടെ പിന്തുണ നഷ്ടപ്പെടാൻ ഇത് കാരണമായെന്നും പ്രതിനിധികൾ വിലയിരുത്തി.

മട്ടന്നൂരിൽ സിപിഎം സ്ഥാനാർഥി വി.കെ. സനോജിന്റെ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞ സംഭവവും നേതൃത്വം ഗൗരവമായി പരിശോധിക്കണമെന്ന ആവശ്യവും ഉയർന്നു. ഇത് ഒറ്റപ്പെട്ട സംഭവമായി കാണരുതെന്നും പാർട്ടിക്കുള്ളിലെ ജനപിന്തുണയിലെ ഇടിവിന്റെ സൂചനയായാണ് വിലയിരുത്തേണ്ടതെന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു.

ഡി.വൈ.എഫ്.ഐയുടെ സ്വതന്ത്ര പ്രവർത്തനവും സമ്മേളനത്തിൽ ചർച്ചയായി. ഡി.വൈ.എഫ്.ഐയെ സിപിഎമ്മിന്റെ ‘ബി ടീം’ ആക്കി മാറ്റിയെന്നാണ് ചില പ്രതിനിധികളുടെ വിമർശനം. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു സംഘടനയെ പൂർണമായും നിയന്ത്രിക്കുകയാണെന്നും, ഡി.വൈ.എഫ്.ഐക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സാഹചര്യം ഇല്ലാതായെന്നും വിമർശനം ഉയർന്നു.

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണമുണ്ടായപ്പോൾ ഡി.വൈ.എഫ്.ഐയെ കുറ്റപ്പെടുത്തിയ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിന്റെ നിലപാടും സമ്മേളനത്തിൽ വിമർശനവിധേയമായി. സ്വന്തം പോഷകസംഘടനയെ പൊതുവേദിയിൽ കുറ്റപ്പെടുത്തിയത് അംഗങ്ങളിൽ കടുത്ത അതൃപ്തിക്ക് ഇടയാക്കിയെന്നാണ് വിലയിരുത്തൽ.

ജില്ലയിൽ ഡി.വൈ.എഫ്.ഐ അംഗസംഖ്യ ഗണ്യമായി കുറഞ്ഞതും ജില്ലാ നേതൃത്വത്തിന്റെ പ്രവർത്തന മന്ദഗതിയും സമ്മേളനത്തിൽ ചർച്ചയായി. ജില്ലാ നേതൃത്വം നിർജീവമാണെന്നും സംഘടനയുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ അടിയന്തര നടപടികൾ ആവശ്യമാണെന്നും നിരവധി പ്രതിനിധികൾ അഭിപ്രായപ്പെട്ടു.

പാർട്ടി നേതൃത്വത്തിലെ അതൃപ്തി താഴെത്തട്ടിലേക്ക് വ്യാപിക്കുന്നുവെന്ന സൂചന നൽകുന്നതാണ് പാലക്കാട് ജില്ലാ സമ്മേളനത്തിലെ ചർച്ചകൾ. തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ  കുടുംബത്തിനുള്ളിൽ ഉയരുന്ന വിമർശനങ്ങൾ പാർട്ടി നേതൃത്വം എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് ഇനി രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്നത്.

Tags: CPIMdyfi
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies