യുവതിയുടെ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയിൽ എംഡിഎംഎ; ചോദ്യം ചെയ്യലിൽ പുറത്തുവന്നത് മയക്കുമരുന്നിന്റെ വൻ ശേഖരം; രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ
Saturday, June 27 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യുവതിയുടെ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയിൽ എംഡിഎംഎ; ചോദ്യം ചെയ്യലിൽ പുറത്തുവന്നത് മയക്കുമരുന്നിന്റെ വൻ ശേഖരം; രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2026, 11:58 am IST
FacebookTwitterWhatsAppTelegram

തൃശ്ശൂർ: ജില്ലയിൽ വൻ മയക്കുമരുന്ന് വേട്ട. 323 ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത സംഭവത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂർ പാവറട്ടി സ്വദേശികളായ ഷിഫാസ്, ജിഷ്ണു, വിദ്യ, ശ്രീലക്ഷ്മി എന്നിവരാണ് പിടിയിലായത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി ഡാൻസാഫ് സംഘവും പൊലീസും ചേർന്ന് പീച്ചി വാണിയംപാറയിൽ നടത്തിയ വാഹന പരിശോധനയിലാണ് ആദ്യം പ്രതികൾ കുടുങ്ങിയത്. പരിശോധനയ്‌ക്കിടെ സ്ത്രീകളിൽ ഒരാളുടെ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയിൽ രണ്ട് ഗ്രാം എംഡിഎംഎ കണ്ടെത്തി.

തുടർന്ന്  ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, സംഘത്തിലുള്ള ഷിഫാസിന്റെ കാക്കശ്ശേരിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ 20 ഗ്രാം എംഡിഎംഎ കൂടി പൊലീസ് പിടിച്ചെടുത്തു. ശേഷം  ഗുരുവായൂർ പഞ്ചാരമുക്കിലെ ഒരു അലുമിനിയം ഫാബ്രിക്കേഷൻ കടയിൽ നടത്തിയ പരിശോധനയിൽ 300 ഗ്രാം എംഡിഎംഎ കൂടി കണ്ടെടുത്തതോടെ ആകെ പിടിച്ചെടുത്ത മയക്കുമരുന്നിന്റെ അളവ് 323 ഗ്രാമായി ഉയർന്നു.

പിടിച്ചെടുത്ത മയക്കുമരുന്ന് എവിടെ നിന്നാണ് എത്തിച്ചത്, ആർക്കാണ് വിതരണം ചെയ്യാനിരുന്നത്, ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന വലിയ ശൃംഖലയുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. നാല് പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Tags: MDMA IN KERALA
ShareTweetSendShare

More News from this section

വിവാഹം കഴിഞ്ഞ് എട്ട് മാസം; യുവതി ജീവനൊടുക്കി, ഭർത്താവിനെതിരെ ഗാർഹിക പീഡനാരോപണം

‘മത്സരിക്കാൻ യുവാക്കളുണ്ടായിട്ടും അവഗണിച്ചു’; സിപിഎമ്മിനെതിരെ പൊട്ടിത്തെറിച്ച് ഡിവൈഎഫ്ഐ; പിണറായിക്കും എം.വി. ഗോവിന്ദനും രൂക്ഷ വിമർശനം

തേയിലത്തോട്ടത്തിൽ പതിയിരുന്ന കരടി ആക്രമിച്ചു; തൊഴിലാളിക്ക് ഗുരുതര പരിക്ക്

പത്ത് ദിവസം മുൻപ് വിവാഹം; ഹണിമൂൺ യാത്രയ്‌ക്കിടെ മലപ്പുറം സ്വദേശി ശ്രീലങ്കയിൽ  കുഴഞ്ഞുവീണു മരിച്ചു

സ്കൂളിലേക്കെന്ന് പറഞ്ഞ് കാട്ടിലേക്ക്; ടെൻടിക്കാൻ ടാർപായ, കഴിക്കാൻ ബ്രെഡ്; നാട്ടുകാരുടെ കൃത്യമായ ഇടപെടൽ; പെൺകുട്ടിയെയും ആൺകുട്ടികളെയും കണ്ടെത്തി

‘ജോലി ഉറപ്പ്’ പറഞ്ഞ് ലക്ഷങ്ങൾ തട്ടി; നാവികസേനയിലെ കമാൻഡർ ചമഞ്ഞ് ഉദ്യോഗാർഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ

Latest News

ക്രിക്കറ്റ് താരത്തിനും ഭീകരബന്ധം?? ഷൊയ്ബ് അക്തറുടെ സഹോദരന്റെ ഖബറടക്കത്തിൽ ലഷ്കർ ഇ തൊയിബ നേതാക്കൾ; ഹാഫിസ് സയിദിനറെ കൂട്ടാളിയും ചടങ്ങിൽ; പാകിസ്ഥാന്റെ ഭീകരബന്ധം വീണ്ടും ചർച്ചയാക്കി ദൃശ്യങ്ങൾ

യുവതിയുടെ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയിൽ എംഡിഎംഎ; ചോദ്യം ചെയ്യലിൽ പുറത്തുവന്നത് മയക്കുമരുന്നിന്റെ വൻ ശേഖരം; രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

തമിഴ് സിനിമയ്‌ക്ക് തീരാനഷ്ടം; നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

രാമക്ഷേത്രത്തിനെതിരായ വ്യാജപ്രചാരണം പൊളിഞ്ഞു; ‘കാണാതായ’ 200 കിലോ വെള്ളി സുരക്ഷിതം, ട്രസ്റ്റ് രേഖകൾ ശരിവെച്ച് എസ്‌ഐടി

പുകയില്ല… കാർബണില്ല… വികസനത്തിന്റെ വേഗം മാത്രം; ‘മേക്ക് ഇൻ ഇന്ത്യ’യുടെ മറ്റൊരു പൊൻതൂവൽ; ആദ്യ ഹൈഡ്രജൻ ട്രെയിൻ പരീക്ഷണം വിജയം

കാവലാളാണ് കള്ളനെങ്കിൽ? കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന 10 ലക്ഷം രൂപയുടെ സ്വർണം കാണാതായി; മോഷണത്തിന് പിന്നിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെന്ന് വിവരം

വനത്തിലേക്ക് ‘അഡ്വഞ്ചർ’… ഒടുവിൽ രക്ഷാപ്രവർത്തനവും കേസും; വിലങ്ങാട് വനത്തിൽ കുടുങ്ങിയ യുവാക്കൾക്കെതിരെ നടപടി

വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ പുതിയ ഡയറക്ടറായി ഡോ. യു.പി. രാജീവ് ചുമതലയേൽക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies