തിരുവനന്തപുരം : വനിതാ എസ്ഐയെ കൈയ്യേറ്റം ചെയ്തെന്ന പരാതിയിൽ അഭിഭാഷകർക്കെതിരെ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കൽ, സംഘംചേർന്ന് കൃത്യനിർവഹണം തടസപ്പെടുത്തി എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. വലിയതുറ എസ്.ഐ അലീന സൈറസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വഞ്ചിയൂർ പോലീസിന്റെ നടപടി.
വഞ്ചിയൂർ കോടതിയിൽ വച്ച് തനിക്കെതിരെ കൈയ്യേറ്റ ശ്രമം നടന്നുവെന്നാണ് പരാതി. അഭിഭാഷകർ സംഘം ചേർന്ന് കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ പ്രണവ് എന്ന അഭിഭാഷകൻ ഉൾപ്പെടെ കണ്ടാലറിയുന്ന 30 പേരെ പ്രതി ചേർത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ജാമ്യാപേക്ഷയുമായി കഴിഞ്ഞ ദിവസം വലിയ തുറ സ്റ്റേഷനിലെത്തിയ അഭിഭാഷകനെ കാണാൻ വൈകി എന്നാരോപിച്ചാണ് അലീനയെ അഭിഭാഷകർ തടഞ്ഞത്. ഇതിന് പിന്നാലെ അഭിഭാഷകർ തന്നെ കൈയേറ്റം ചെയ്തുവെന്നും അസഭ്യം വിളിച്ചുവെന്നും ആരോപിച്ചാണ് എസ്ഐ അലീന മജിസ്ട്രേറ്റിന് പരാതി നൽകിയത്.
Comments