രഞ്ജിത്തിന്റെ കൊലപാതകത്തിലൂടെ കണ്ടത് മതഭീകരവാദത്തിന്റെ രാക്ഷസീയ മുഖം; ഇടത് സർക്കാരിന് ഇപ്പോഴും പോപ്പുലർ ഫ്രണ്ടിനോട് മ‍ൃദു സമീപനം: കെ.സുരേന്ദ്രൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രഞ്ജിത്തിന്റെ കൊലപാതകത്തിലൂടെ കണ്ടത് മതഭീകരവാദത്തിന്റെ രാക്ഷസീയ മുഖം; ഇടത് സർക്കാരിന് ഇപ്പോഴും പോപ്പുലർ ഫ്രണ്ടിനോട് മ‍ൃദു സമീപനം: കെ.സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2022, 12:20 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്റെ ബലിദാനദിനത്തിൽ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മതഭീകരവാദം എത്രമാത്രം ക്രൂരമായ രീതിയിലാണ് കേരളത്തിൽ നടന്നതെന്ന് തെളിയിക്കുന്നതാണ് രഞ്ജിത്തിന്റെ കൊലപാതകം. പോപ്പുലർ ഫ്രണ്ട് എന്ന മതഭീകരവാദ സംഘടനയുടെ പ്രവർത്തനത്തെപ്പറ്റി ദേശീയ അന്വേഷണ ഏജൻസികൾക്ക് കൃത്യമായി വിവരം ലഭിക്കുന്നത് രഞ്ജിത്ത് ശ്രീനിവാസന്റെ അടക്കമുള്ള കൊലപാതകങ്ങളിലൂടെയാണെന്നും സുരേന്ദ്രൻ ജനം ടീവിയോട് പറഞ്ഞു.

‘രഞ്ജിത്തിന്റെ കൊലപാതകം നടന്നിട്ട് ഒരു വർഷമായി എന്നുള്ളത് നാട്ടുകാർക്കും സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും വിശ്വസിക്കാൻ കഴിയുന്നില്ല. രഞ്ജിത്തിന്റെ സാമിപ്യം ഇവിടെയുണ്ട് എന്ന് എല്ലാവരും കരുതുന്നു. മതഭീകരവാദത്തിന്റെ ഏറ്റവും രാക്ഷസീയമായ മുഖമാണ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിലൂടെ ലോകം കണ്ടത്. പോപ്പുലർ ഫ്രണ്ട് എന്ന മതഭീകരവാദ സംഘടനയുടെ പ്രവർത്തനത്തെപ്പറ്റി ദേശീയ അന്വേഷണ ഏജൻസികൾക്ക് കൃത്യമായി വിവരം ലഭിക്കുന്നത് രഞ്ജിത്തിന്റെ കൊലപാതകത്തിലൂടെയാണ്. അന്വേഷണ ഏജൻസികളെ കണ്ണുതുറപ്പിക്കാനും ശക്തമായ ഇടപെടലുകൾ നടത്താനും ആലപ്പുഴയിലെ കൊലപാതകങ്ങൾ വഴി തുറന്നു’.

‘മതഭീകരവാദം എത്രമാത്രം ക്രൂരമായ രീതിയിലാണ് കേരളത്തിൽ നടന്നതെന്ന് തെളിയിക്കുന്നതാണ് ഈ കൊലപാതകങ്ങൾ. നിർഭാഗ്യവശാൽ കേരളം ഭരിക്കുന്ന സിപിഎമ്മും ഔദ്യോ​ഗിക പ്രതിപക്ഷമായിട്ടുള്ള യുഡിഎഫും നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് അടക്കമുള്ള മതഭീകരവാദ സംഘടനകളോട് ഇപ്പോഴും മൃദു സമീപനമാണ് സ്വീകരിക്കുന്നത്. എസ്ഡിപിഐയുടെ പേരിൽ നടന്ന പ്രകടനങ്ങൾക്ക് പിഎഫ്‌ഐയാണ് നേതൃത്വം നൽകിയത്. എസ്ഡിപിഐയുടെ മറവിൽ പോപ്പുലർ ഫ്രണ്ട് ഇപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. കേരളാ പോലീസോ, കേരളത്തിന്റെ അന്വേഷണ ഏജൻസികളോ ഇക്കാര്യങ്ങൾ വിലയിരുത്താൻ തയ്യാറല്ല. അവർക്ക് ശക്തമായ നടപടികൾ സ്വീകരിക്കാൻ മടിയാണ്. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ സഹായിക്കുന്ന നിലപാടാണ് കേരള സർക്കാർ കൈക്കൊള്ളുന്നത്. ഒരു നിരോധിത മതഭീകരവാദ സംഘടനയ്‌ക്ക് കേരളത്തിൽ മാത്രമാണ് ഇതേപോലെ പ്രവർത്തിക്കാൻ സാധിക്കുന്നത്’ എന്നും സുരേന്ദൻ പറഞ്ഞു.

Tags: MurderK Surendranbjp leaderrenjith sreenivasan
Share
Tweet
SendShare

More News from this section

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

Latest News

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies