വെറുമൊരു കറുത്ത മേൽക്കുപ്പായമല്ല! മെസ്സിയെ അണിയിച്ച സംഗതിയിതാണ്; അതിന് കാരണവുമുണ്ട്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports

വെറുമൊരു കറുത്ത മേൽക്കുപ്പായമല്ല! മെസ്സിയെ അണിയിച്ച സംഗതിയിതാണ്; അതിന് കാരണവുമുണ്ട്

Lionel Messi Wore Qatari 'Bisht' Before World Cup Trophy Lift

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2022, 05:13 pm IST
FacebookTwitterWhatsAppTelegram

ദോഹ: ഫുട്‌ബോൾ പ്രേമികളെ കോരിത്തരിപ്പിച്ചുകൊണ്ട് ലയണൽ മെസ്സി ലോകകിരീടം എടുത്തുയർത്തിയതിന്റെ ആവേശവും ആരവവും ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. വാട്‌സ്ആപ്പ് സ്റ്റാറ്റസുകളായും ഇൻസ്റ്റഗ്രാം സ്റ്റോറികളായും അർജന്റീനയുടെ വിജയം ഓൺലൈൻ ലോകത്തും ആഘോഷമാക്കുകയാണ് ആരാധകർ. കാത്തിരുന്ന് സ്വന്തമാക്കിയ ലോകകപ്പ് മെസ്സിയുടെ കൈകളിലേക്ക് കൈമാറും മുമ്പ് ഖത്തറിൽ ഒരു കാര്യം നടന്നിരുന്നു. ഇതിഹാസ താരത്തെ ഒരു മേൽക്കുപ്പായം ധരിപ്പിച്ചതിന് ശേഷമാണ് കിരീടം നൽകി ആദരിച്ചത്. എന്തുകൊണ്ടാണിതെന്ന സംശയം ഇപ്പോഴും സോഷ്യൽ മീഡിയയിൽ ഉയരുകയാണ്..

ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോയും ഖത്തർ അമീറായ തമീം ബിൻ ഹമദ് അൽ താനിയും ഉൾപ്പെടെയുള്ളവർ ട്രോഫി ദാന വേദയിൽ സ്ഥാനമുറപ്പിച്ചിരുന്നു. ലോകകപ്പ് നൽകുന്നതിന് തൊട്ടുമുമ്പായി തമീം ബിൻ ഹമദ് അൽ താനിയാണ് മെസ്സിയെ പ്രത്യേക വസ്ത്രം ധരിപ്പിച്ച് ആദരിച്ചത്. ആ മേൽക്കുപ്പായം വെറുമൊരു കറുത്ത കോട്ടല്ല. മറിച്ച് ഖത്തറിലെ രാജകുടുംബങ്ങൾ, രാഷ്‌ട്രീയക്കാർ, മതപണ്ഡിതന്മാർ, സമ്പന്നരായ വ്യക്തികൾ എന്നിവർ പ്രത്യേക ചടങ്ങുകളിലും സാഹചര്യങ്ങളിലും മാത്രം അണിയുന്ന ഖത്തരി ബിഷ്ത് ആണത്. സമൂഹത്തിലെ ഏറ്റവും ഉന്നതർ മാത്രം അപൂർവ്വ സാഹചര്യങ്ങളിൽ ധരിക്കുന്ന ഒന്ന്. ലോകകപ്പ് സമാപന ചടങ്ങ് പോലെ സമ്പന്നമായ ഒരു പരിപാടിയിൽ ബിഷ്തിനേക്കാൾ ഉപരിയായി മറ്റൊരു വസ്ത്രവും ആദരിക്കുന്നതിനായി തിരഞ്ഞെടുക്കാൻ കഴിയില്ലെന്നാണ് ഖത്തർ വിശ്വാസിക്കുന്നത്.

36 വർഷത്തെ ദാഹം തീർത്തുകൊണ്ട് അർജന്റീന ലോകകപ്പ് ഉയർത്തുമ്പോൾ മെസ്സിയെന്ന അതികായനെ അണിയിക്കാൻ ബിഷ്ത് തന്നെയാണ് ഏറ്റവുമനുയോജ്യമെന്ന് ഖത്തറിലെ അധികാരികൾ തിരിച്ചറിയുകയും അതിന്റെ ഭാഗമായി മിശിഹായെ ബിഷ്ത് ധരിപ്പിച്ച് ആദരിച്ചതിന് ശേഷം ട്രോഫി നൽകുകയുമായിരുന്നു.

Tags: FIFA2022trophylionel messiWORLD CUP
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

More Gulf News

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies