മുംബൈ: ആഗോള വികസനത്തിന്റെ കുത്തൊഴിക്കിൽ പെട്ടുപോകുന്ന ചിന്തയല്ല ഭാരതത്തിന്റേതെന്നും അമേരിക്കയേയും ചൈനയേയും നോക്കിയല്ല നാം വികസിക്കേ ണ്ടതെന്നും ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. മുംബൈയിലെ മറൈൻ ലൈനിലെ ബിർളാ മാതുശ്രീ ഹാളിൽ നടന്ന ഡോ. സൂരജ് പ്രകാശ് ജന്മശതാബ്ദി പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മോഹൻ ഭാഗവത്.
അമേരിക്കയേയോ, ചൈനയേയോ നോക്കി ഇന്ത്യയും അതേ പാത പിന്തുടരുന്നതാണ് ഇന്ന് പലരുടേയും വികസന ചിന്ത. അത് സിംഹം ആടിനൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്ന തുപോലെ തീർത്തും വൈരുദ്ധ്യം നിറഞ്ഞതാണെന്നും അതാകരുത് ഭാരതത്തിന്റെ വികാസമെന്നും ഭാഗവത് പറഞ്ഞു. വികസനം എന്നത് മനുഷ്യൻ കൊണ്ടുവന്നത് തന്നെയാണ്. എന്നാൽ ഈ വികസനം നല്ലതാണെന്ന് എല്ലാവരും ഊറ്റംകൊളളുമ്പോൾ പരിസ്ഥിതിയുടേയും പ്രകൃതിയുടേയും അവസ്ഥ ഇപ്പോൾ എവിടെയെത്തി നിൽക്കുന്നു എന്ന് നാം പരിശോധിക്ക ണമെന്നും ഭാഗവത് പറഞ്ഞു.
മറ്റ് രാജ്യങ്ങളെപ്പോലെയാകണം എന്ന് കരുതുന്നതല്ല വികാസം. അമേരിക്കയേയോ, ചൈനയേയോ നോക്കി നമ്മളും അതേ പാത പിന്തുടർന്നാണ് വികാസം ആഗ്രഹിക്കുന്ന തെങ്കിൽ അതിനെ ഭാരതത്തിന്റെ വികാസം എന്ന് എങ്ങിനെ വിളിക്കും. മറ്റ് രാജ്യങ്ങളെ പ്പോലെയാകണം എന്ന് കരുതുന്നതല്ല വികാസം. സിംഹം ആടിനൊപ്പം ഭക്ഷണം കഴിക്കുന്നത് ഒരിക്കലും സിംഹത്തിന്റെ വികാസമല്ല. അത് സ്വാഭാവിക പ്രകൃതിയല്ല അത് വികൃതിയാണ്.
ഭാരതം വികസിക്കേണ്ടത് നമ്മുടെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ്. ഇവിടെ പാരിസ്ഥിതിക സൗഹാർദ്ദ വീക്ഷണമാണ് വികസനത്തിന്റെ അടിസ്ഥാനം. ഇവിടത്തെ ജനങ്ങളുടെ ജീവിതം ഇവിടത്തെ സംസ്‌കാരവുമായി ബന്ധപ്പെട്ടാണ് വികസിക്കുന്നത്. ലോകത്തെക്കുറിച്ച് ഭാരതത്തിന് പരമ്പരാഗതമായ ഒരു കാഴ്ചപ്പാടുണ്ട്. നിത്യജീവിതത്തെ ക്കുറിച്ചുമുണ്ട്. ഇതിന്റെയൊക്കെ ആടിസ്ഥാനത്തിലാണ് ഈ നാട് വികസിക്കേണ്ടതെന്നും സർസംഘചാലക് പറഞ്ഞു. ധർമ്മം ഒരു ജീവിത വീക്ഷണമാണ്. അത് മനുഷ്യനെ മാത്രം സുഖവാനും സന്തോഷവാനുമാക്കുന്ന ധർമ്മമാണ് എന്നുവന്നാൽ അത് തികച്ചും വിരോധാഭാസമാണ്. പ്രകൃതിയേയും മറ്റ്ജീവജാലങ്ങളേയും നശിപ്പിക്കുന്നതാണെങ്കിൽ അതിനെ ധർമ്മം എന്ന് എങ്ങിനെ ഈ നാട്ടിലെ ജനത വിളിക്കുമെന്നും ഭാഗവത് ചോദിച്ചു.
ഈ പ്രകൃതിയിൽ സ്വന്തം ഇന്ദ്രിയങ്ങളെ നിയന്ത്രിച്ചും വിശേഷബുദ്ധി വിവേകത്തോടെ പ്രവർത്തിക്കാൻ സാധിക്കുന്നത് മനുഷ്യനെന്ന ജീവിവർഗ്ഗത്തിന് മാത്രമാണ്. മൃഗങ്ങൾക്ക് അവരുടെ ഇന്ദ്രിയ കേന്ദ്രീകൃത ജീവിതത്തിന് അപ്പുറം പോകാൻ സാദ്ധ്യമല്ല. മനുഷ്യൻ ഈ പ്രകൃതി നിയമത്തെ ലംഘിച്ചത് അവന്റെ മനസ്സിനേയും ചിന്തകളേയും അതുവഴി പ്രവൃത്തിയേയും നിയന്ത്രിക്കാനാകുന്നതിനാലാണ്. അതാകട്ടെ ഭാരതത്തിൽ പ്രകൃതിയു മൊത്തുള്ള സാധനയായി മാറി. ഇന്ദ്രീയങ്ങളെ നിയന്ത്രിച്ചും അവയെ നല്ലരീതിയിൽ ഉപയോഗിച്ചും മനുഷ്യൻ നീങ്ങുമ്പോൾ ഈ പ്രകൃതിയോടുള്ള കടമയും സ്വാഭാവികമായി വർദ്ധിക്കുന്നു. ആ ചിന്തയും വീക്ഷണവുമാണ് ഇവിടത്തെ ധർമ്മം. ഈ ധർമ്മത്തെ ജീവിതത്തിൽ പകർത്തുകയാണ് വേണ്ടതെന്നും മോഹൻ ഭാഗവത് ഓർമ്മിപ്പിച്ചു.
Comments