ദോഹ: ലോകകപ്പ് ഫുട്‌ബോൾ ആരവം കെട്ടടങ്ങിയിട്ടില്ല. അർജ്ജന്റീനയുടെ ഐതി ഹാസിക തിരിച്ചുവരവ് ആഘോഷിക്കുന്ന ആരാധകർക്കൊപ്പം താരങ്ങളുടെ കുടുംബാംഗങ്ങളുടെ ആഘോഷവും വൈറലാവുകയാണ്. 36 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് മെസിയും കൂട്ടരും സ്വർണ്ണ കിരീടം കയ്യിലേന്തി കുടുംബത്തെ ഒപ്പം നിർത്തി അപൂർവ നിമിഷം ആഘോഷിച്ചു. മൈതാനത്ത് ഭാര്യമാരേയും കുട്ടികളേയും എത്തിച്ച് താരങ്ങൾ നടത്തിയ വിവിധ ആഘോഷങ്ങളുടെ വീഡിയോകൾ വൈറലായി തുടരുകയാണ്.
Lionel Messi celebrates World Cup win with his family ❤️ #ARG pic.twitter.com/V8AVSI15sr
— Fútbol (@El_Futbolesque) December 19, 2022
ടീമിനൊപ്പം ആഹ്ലാദം പങ്കിട്ടശേഷമാണ് സ്വന്തം കുടുംബാഗംങ്ങളെ ചേർത്തു നിർത്തി യുള്ള മൈതാനത്തെ ആഘോഷങ്ങൾക്ക് താരങ്ങൾ നിന്നുകൊടുത്തത്. വേദിയിൽ ആ നിമിഷം ആസ്വദിച്ച് വീണുകിടക്കുന്ന മെസിയും സ്നേഹത്തോടെ ആവേശത്തോടെ അച്ഛനെ കെട്ടിപിടിച്ച് ദേഹത്ത് വീണ് മറിഞ്ഞുല്ലസിക്കുന്ന മക്കളും അടങ്ങുന്ന വീഡിയോ യാണ് ആരാധകരും ആഘോഷിക്കുന്നത്.
താൻ ഒരു മാസത്തോളം ചോരാതെ കാത്ത ഗോൾ വലയ്‌ക്ക് മുന്നിലേയ്‌ക്ക് ഭാര്യയേയും മക്കളേയും ഒപ്പം ലോകകപ്പ് ട്രോഫിയും എത്തിച്ചാണ് മാർട്ടിനസ് ആ സുന്ദര നിമിഷങ്ങൾ തൻറേതാക്കിയത്. ഡീ മരിയയും ഭാര്യയേയും മകളേയും ചേർത്തുപിടിച്ച് ടീമിനൊപ്പം ആഹ്ലാദം പങ്കിട്ടു.
എത്ര വലിയ താരങ്ങളായി പ്രശസ്തിയുടെ കൊടുമുടി കയറുമ്പോഴും ഭാര്യയേയും മക്കളേയും മാതാപിതാക്കളേയും മറക്കാത്തവർ. താരങ്ങളുടെ കുടുംബ ബന്ധങ്ങളെ എല്ലാവരും ആശംസാ വാചകങ്ങളിലൂടെ വാനോളം പ്രശംസിക്കുകയാണ്. മുമ്പ് മൊറോക്കോ സൗദി താരങ്ങളും തങ്ങളുടെ മാതാപിതാക്കളോടും കുടുംബാംഗങ്ങളോടും ഓരോ ജയവും ആഘോഷിക്കുന്നതും വൈറലായിരുന്നു.
Comments