പുകയില്ല... കാർബണില്ല... വികസനത്തിന്റെ വേഗം മാത്രം; 'മേക്ക് ഇൻ ഇന്ത്യ'യുടെ മറ്റൊരു പൊൻതൂവൽ; ആദ്യ ഹൈഡ്രജൻ ട്രെയിൻ പരീക്ഷണം വിജയം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുകയില്ല… കാർബണില്ല… വികസനത്തിന്റെ വേഗം മാത്രം; ‘മേക്ക് ഇൻ ഇന്ത്യ’യുടെ മറ്റൊരു പൊൻതൂവൽ; ആദ്യ ഹൈഡ്രജൻ ട്രെയിൻ പരീക്ഷണം വിജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2026, 09:31 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ ആദ്യ തദ്ദേശീയ ഹൈഡ്രജൻ ട്രെയിന്റെ പരീക്ഷണയോട്ടം വൻ വിജയം. ഡൽഹി–ജിന്ദ് റൂട്ടിൽ നടത്തിയ പരീക്ഷണയോട്ടത്തിൽ ട്രെയിൻ മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗം കൈവരിച്ചു. ഈ ഘട്ടം കൂടി വിജയിച്ചതോടെ ഹൈഡ്രജൻ ട്രെയിനിന്റെ വാണിജ്യ സർവീസിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.

ഹരിയാനയിലെ ജിന്ദ്–സോനിപത് റെയിൽപാതയാണ് രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിനിന്റെ പൈലറ്റ് പദ്ധതിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ മെയ് മാസത്തിൽ  ജിന്ദിനും സോനിപത്തിനും ഇടയിൽ ട്രെയിന്റെ പരീക്ഷണയോട്ടം നടത്തിയിരുന്നു. അന്ന് 75കിമി ആയിരുന്നു വേഗത.  രണ്ടാം ഘട്ടമായാണ് ഡൽഹി–ജിന്ദ് റൂട്ടിൽ ട്രെയിൻ ഓടിച്ചത്.

സ്ഥിരത, സുരക്ഷ, അടിയന്തര ബ്രേക്കിങ് സംവിധാനം, വൈബ്രേഷൻ നിയന്ത്രണം തുടങ്ങിയ നിർണായക ഘടകങ്ങളാണ് വിശദമായി പരിശോധിച്ചത്. എല്ലാ പരിശോധനകളും വിജയകരമായി പൂർത്തിയായെന്നാണ് റെയിൽവേ അധികൃതർ അറിയിച്ചു.

10 കോച്ചുകൾ, 2,400 കിലോവാട്ട് കരുത്ത്

രാജ്യത്ത് ആദ്യമായി സർവീസിന് ഒരുങ്ങുന്ന ഈ ട്രെയിനിൽ രണ്ട് ഡ്രൈവിംഗ് പവർ കാറുകളും എട്ട് യാത്രാ കോച്ചുകളും ഉൾപ്പെടെ ആകെ 10 കോച്ചുകളാണുള്ളത്. രണ്ട് 1,200 കിലോവാട്ട് ഹൈഡ്രജൻ ഫ്യൂവൽ സെൽ പ്രൊപ്പൽഷൻ യൂണിറ്റുകൾ ചേർന്ന് 2,400 കിലോവാട്ട് കരുത്താണ് ട്രെയിനിന്റെ സഞ്ചാരം. ഈ വിഭാഗത്തിൽ ലോകത്തിലെ ഏറ്റവും കരുത്തേറിയ ഹൈഡ്രജൻ ട്രെയിനുകളിലൊന്നാണിത്.

പുക ഇല്ല… മലിനീകരണം ഇല്ല

ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള രാസപ്രവർത്തനത്തിലൂടെയാണ് ട്രെയിനിന് ആവശ്യമായ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്. ഈ പ്രക്രിയയിൽ പുറത്തേക്ക് പുറന്തള്ളുന്നത് ജലബാഷ്പവും ചൂടും മാത്രമാണ്. ഡീസൽ എൻജിനുകളെ അപേക്ഷിച്ച് കാർബൺ പുറന്തള്ളൽ ഗണ്യമായി കുറയ്‌ക്കാൻ കഴിയുന്ന പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയാണിത്.

ട്രെയിനിൽ ഹൈഡ്രജൻ ലീക്ക് ഡിറ്റക്ടറുകൾ, ഫയർ ഡിറ്റക്ഷൻ സംവിധാനം, ഓട്ടോമാറ്റിക് സുരക്ഷാ സംവിധാനങ്ങൾ, 24 മണിക്കൂർ നിരീക്ഷണ സൗകര്യം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ഹൈഡ്രജൻ ഉപയോഗിക്കുന്നതിനാൽ സുരക്ഷാ മാനദണ്ഡങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

ലോകനിരയിലേക്ക് ഇന്ത്യ

ഹൈഡ്രജൻ ഇന്ധന ട്രെയിൻ സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും  ഔദ്യോഗികമായി പ്രവേശിക്കുകയാണ്. ജർമനി, ജപ്പാൻ, ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾക്ക് പിന്നാലെയാണ് ഇന്ത്യ ഈ നേട്ടം കൈവരിക്കുന്നത്. പരിസ്ഥിതി സംരക്ഷണവും ശുദ്ധ ഊർജ ഉപയോഗവും ലക്ഷ്യമിട്ട് ഇന്ത്യൻ റെയിൽവേ നടപ്പാക്കുന്ന ഹരിത പദ്ധതികളിലെ ഏറ്റവും പ്രധാനപ്പെട്ട ചുവടുവെപ്പായാണ് ഹൈഡ്രജൻ ട്രെയിൻ പദ്ധതി വിലയിരുത്തപ്പെടുന്നത്. ആദ്യപടിയായി ജിന്ദ്–സോനിപത് റൂട്ടിൽ സർവീസ് ആരംഭിക്കാനാണ് പദ്ധതിയിടുന്നത്.

Tags: indian railwaysAshwini VaishnawIndia Hydrogen TrainHydrogen Train TrialHydrogen Fuel Cell TrainJind Sonipat Hydrogen TrainGreen Rail India
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies