കാവലാളാണ് കള്ളനെങ്കിൽ? കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന 10 ലക്ഷം രൂപയുടെ സ്വർണം കാണാതായി; മോഷണത്തിന് പിന്നിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെന്ന് വിവരം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാവലാളാണ് കള്ളനെങ്കിൽ? കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന 10 ലക്ഷം രൂപയുടെ സ്വർണം കാണാതായി; മോഷണത്തിന് പിന്നിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെന്ന് വിവരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2026, 08:40 am IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: നാട്ടുകാർ കണ്ടെത്തി പൊലീസിൽ ഏൽപ്പിച്ചിരുന്ന ഏകദേശം 10 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കാണാതായി. മലപ്പുറം കരിപ്പൂർ പൊലീസ് സ്റ്റേഷനിലാണ് ഗുരുതരവും അതേസമയം സേനയ്‌ക്ക് ആകെ നാണക്കേടുണ്ടാക്കുന്നതുമായ സംഭവം നടന്നത്. മോഷണത്തിന് പിന്നിൽ കരിപ്പൂർ പൊലീസ് സ്റ്റേഷനിലെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണെന്ന വിവരമാണ് പുറത്തുവരുന്നത്.

2018-ന് മുമ്പ് വിവിധ സമയങ്ങളിൽ നാട്ടുകാർ കണ്ടെത്തി പൊലീസിന് കൈമാറിയ സ്വർണമാലയും ബ്രേസ്ലെറ്റും ഉൾപ്പെടെയുള്ള ആഭരണങ്ങളാണ് കാണാതായവയിൽ ഉൾപ്പെടുന്നത്. കൂടാതെ 2024 ഒക്ടോബറിൽ ലഭിച്ച രണ്ട് കമ്മൽ, ഒരു മോതിരം, രണ്ട് സ്വർണമാലകൾ എന്നിവയും സ്റ്റേഷനിലെ രേഖകളിൽ ഉണ്ടായിരുന്നെങ്കിലും പിന്നീട് കാണാതായതായി കണ്ടെത്തി.

കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവള പരിസരത്ത് നിന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച കളഞ്ഞുകിട്ടിയ സ്വർണാഭരണങ്ങളും കാണാതായ ആഭരണങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

2026 ഫെബ്രുവരിയിലാണ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളിൽ കുറവുണ്ടെന്ന കാര്യം സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. തുടർന്ന് സമർപ്പിച്ച റിപ്പോർട്ടിലാണ് ആഭരണങ്ങൾ കാണാതായ വിവരം ചൂണ്ടിക്കാട്ടിയത്.

സംഭവത്തിൽ ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണ്. സ്റ്റേഷനിലെ തൊണ്ടിമുതൽ സൂക്ഷിക്കുന്ന വിഭാഗത്തിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ എങ്ങനെ കാണാതായി, ഇതിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണവിധേയമാണ്. പ്രാഥമിക വിവരങ്ങൾ പ്രകാരം സ്റ്റേഷനിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ പങ്കാണ് അന്വേഷണ ഏജൻസികൾ പ്രധാനമായും പരിശോധിക്കുന്നത്.

പൊലീസിന്റെ കസ്റ്റഡിയിൽ സുരക്ഷിതമായി സൂക്ഷിക്കേണ്ട തൊണ്ടിമുതലുകളും കളഞ്ഞുകിട്ടിയ വിലപിടിപ്പുള്ള വസ്തുക്കളും കാണാതായ സംഭവം സംസ്ഥാന പൊലീസ് സംവിധാനത്തെ തന്നെ പ്രതിരോധത്തിലാക്കുന്ന സംഭവമായാണ് വിലയിരുത്തപ്പെടുന്നത്.

Tags: GoldmissingPolice staion
Share
Tweet
SendShare

More News from this section

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

Latest News

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies