മലപ്പുറം: ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട് ഉയർന്ന വർഗീയവും വംശീയവുമായ വിവാദങ്ങൾ അവസാനിക്കുന്നില്ല. സിപിഎം നേതാവും മുൻ മന്ത്രിയുമായ കെ ടി ജലീലാണ് ഫുട്ബോൾ ലോകകപ്പ് ഫൈനലുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ അഭിപ്രായ പ്രകടനവുമായി ഏറ്റവും പുതിയതായി രംഗത്തെത്തിയിരിക്കുന്നത്. വരാനിരിക്കുന്ന ലോകകപ്പ് തൊലി കറുത്തവരുടേത് കൂടിയായിരിക്കും എന്നാണ് ജലീൽ പറയുന്നത്.
ഫുട്ബോൾ ലോകകപ്പ് ഫൈനലിന് ശേഷം സമ്മാനദാന ചടങ്ങിലും, തുടർന്ന് അർജന്റീനയിൽ നടന്ന വിജയഘോഷയാത്രയിലും അർജന്റീനിയൻ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ് ഫ്രഞ്ച് താരങ്ങളെ അധിക്ഷേപിച്ചിരുന്നു. ഇതിലുള്ള പ്രതികരണമാണ് ജലീൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ രേഖപ്പെടുത്തിയിരിക്കുന്നത്. തന്റെ പത്തൊൻപതാം വയസ്സിൽ ഫ്രാൻസ് ലോകകപ്പ് സ്വന്തമാക്കുമ്പോൾ നെപ്പോളിയന്റെ പട നയിച്ച സൈന്യാധിപൻ എന്നാണ് ജലീൽ എംബാപ്പെയെ വിശേഷിപ്പിക്കുന്നത്.
എംബാപ്പെ ഇനിയും ഒരുപാട് കാലം അങ്കച്ചേകവരായി കളത്തിലുണ്ടാകും. വെള്ളക്കാരുടെ മുഖത്തേക്ക് ഒളിമ്പിക്സ് മെഡൽ വലിച്ചെറിഞ്ഞ ബോക്സിംഗ് താരം മുഹമ്മദലിയെ മറക്കരുതെന്ന് അർജന്റീനിയൻ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസിനെ കെ ടി ജലീൽ ഉപദേശിക്കുന്നു.
Comments