തിരുവനന്തപുരം: ലഹരിവിരുദ്ധ ക്യാമ്പയിനിൽ പങ്കെടുത്തതിന് പിന്നാലെ ബാറിൽ കയറി മദ്യപിച്ച് ഡിവൈഎഫ്ഐ നേതാക്കൾ. ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും, ഏരിയാ കമ്മിറ്റി അംഗവുമാണ് ബാറിൽ കയറി മദ്യപിച്ചത്. സംഭവത്തിൽ ഇരുവരെയും പാർട്ടിയിൽ നിന്നും പുറത്താക്കി.
തിരുവനന്തപുരം ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം അഭിജിത്തിനെയും ഏരിയാ കമ്മിറ്റി പ്രസിഡന്റ് ആഷിഖിനെയുമാണ് പുറത്താക്കിയത്. ഇരുവരും ബാറിൽ കയറി മദ്യപിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇത് പാർട്ടിയ്ക്ക് വലിയ നാണക്കേട് ആയ പശ്ചാത്തലത്തിലാണ് ഇരുവർക്കുമെതിരെ നടപടി സ്വീകരിച്ചത്.
കഴിഞ്ഞ ഏതാനും നാളുകളായി ലഹരിയ്ക്കെതിരെ ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി വിവിധ തരത്തിലുള്ള ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചുവരികയാണ്. ഇതിനിടെയാണ് അഭിജിത്തും, ആഷിഖും ബാറിൽ കയറി മദ്യപിച്ചത്. ഇരുവരും ജില്ലയിൽ നടന്ന വിവിധ പരിപാടികളിൽ സജീവമായിരുന്നു.
Comments