ഐപിഎൽ ലേലം ഉച്ചയോടെ ; സൂപ്പർതാരങ്ങളെ കാത്ത് പത്തു ടീമുകൾ; മുടക്കാനുള്ളത് 200 കോടി മാത്രം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐപിഎൽ ലേലം ഉച്ചയോടെ ; സൂപ്പർതാരങ്ങളെ കാത്ത് പത്തു ടീമുകൾ; മുടക്കാനുള്ളത് 200 കോടി മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2022, 11:01 am IST
FacebookTwitterWhatsAppTelegram

കൊച്ചി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2023 എഡിഷനിലേക്കുള്ള താരലേലം  കൊച്ചിയിൽ ഇന്ന്. ഐപിഎല്ലിന് സ്വന്തം ടീമില്ലാത്ത ഒരു നഗരത്തിൽ ലേലം ആദ്യമായി നടക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണ കൊച്ചിക്ക് സ്വന്തമായിരിക്കുന്നു. റിലയൻസ് ഗ്രൂപ്പടക്കം പ്രമുഖ ഫ്രാഞ്ചൈസി ഉടമകളെല്ലാം കൊച്ചിയിൽ എത്തിയതായി സംഘാടകർ അറിയിച്ചു.

ബോൾഗാട്ടി ഹോട്ടൽ ഹയാത്തിലാണ്  ലേലം നടക്കുന്നത്. ഉച്ചയ്‌ക്ക് 2,.30 മുതൽ രാത്രി 10 മണിവരെ ലേലം നീളുമെന്നാണ് സൂചന. ഐപിഎൽ ടീമുകൾ ഇതിനോടകം 743.5 കോടിയാണ്  നിലവിലുള്ള താരങ്ങൾക്കായി മുടക്കിയിരിക്കുന്നത്. ശേഷിക്കുന്ന 206.5 കോടി രൂപമാത്രമേ ചിലവാക്കാൻ 10 ടീമുകൾക്ക് അനുവാദമുള്ളു. തുക കൂടുതലായി മിച്ചം പിടിച്ചിരിക്കുന്ന ടീം 42.25 കോടി കൈവശമുള്ള സൺറൈസേഴ്‌സ് ഹൈദരാബാദാണ്. ഏറ്റവും കുറവ് ശേഷിക്കുന്നത് 7.05 രൂപ കൈവശമുള്ള കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ്. മുംബൈ ഇൻഡ്യൻസ്(20.55), ചെന്നൈ സൂപ്പർ കിംഗ്‌സ്(20.45), ഡൽഹി കാപ്പിറ്റൽസ്(19.45), രാജസ്ഥാൻ റോയൽസ്(13.2), ലക്‌നൗ സൂപ്പർ ജയന്റ്‌സ്(23.35), ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ്(8.75), ഗുജറാത്ത് ടൈറ്റൻസ്(19.25), പഞ്ചാബ് കിംഗ്‌സ്(32.20) എന്നിങ്ങനെയാണ് താരങ്ങളെ കയ്യിലാക്കാൻ ടീമുകളുടെ കയ്യിൽ അവശേഷിക്കുന്നത്.

ലോകോത്തര താരങ്ങൾക്കൊപ്പം 10 മലയാളികളും വമ്പൻ ടീമുകളിലേക്ക് ചേക്കേറാനുള്ള ഭാഗ്യവിളികൾക്കായി കാത്തി രിക്കുന്നു. ഐപിഎല്ലിൽ നിറഞ്ഞു നിൽക്കുന്ന സഞ്ജു സാംസണിന്റേയും ദേവ്ദത്ത് പടിക്ക ലിൻറേയും പിന്നാലെ മികച്ച ടീമിലെത്തുമെന്ന പ്രതീക്ഷയിലാണ് രോഹൻ കുന്നുമല ടക്കമുള്ള യുവ കേരള താരങ്ങൾ. 405 താരങ്ങളിൽ നിന്നുള്ളവരെയാണ്  പത്തു ഫ്രാഞ്ചൈ സികൾക്ക് കയ്യിലെ തുക അനുസരിച്ച് സ്വന്തമാക്കാൻ അവസരം ലഭിക്കുക.

വിദേശ താരങ്ങളായ ബെൻ സ്റ്റോക്സ്, സാം കറൻ, കാമറൂൺ ഗ്രീൻ, നിക്കോളാസ് പൂരൻ, റിലീ റൂസോ എന്നിവർ  ശ്രദ്ധാകേന്ദ്രമാണ്. ഇവർക്കൊപ്പം ദേശീയ താരം മായങ്ക് അഗർവാളും  ഹാരിസ് ബ്രൂക്കും പ്രധാന ടീമുകൾ സ്വന്തമാക്കാൻ കൊതിക്കുന്ന താരങ്ങളാണ്. കഴിഞ്ഞ സീസൺ വരെ മുംബൈയിൽ തിളങ്ങിയ പൊള്ളാർഡും ചെന്നൈയുടെ വിജയ ശില്പി കളിലൊരാളായിരുന്ന ഡെയ്ൻ ബ്രാവോയും കളമൊഴിഞ്ഞതോടെ പകരക്കാർ ആരാകും എന്നതും ഇന്നറിയാം.

ലേലത്തറയിൽ ടീമുകൾക്ക് മുന്നിലേയ്‌ക്ക് വരുന്നതിൽ 61 പേർ മികച്ച ബാറ്റർമാരാണ്. 155 ഓൾറൗണ്ടേഴ്‌സും 58 വിക്കറ്റ് കീപ്പർമാരും 131 ബൗളർമാരും ഭാഗ്യവിളികൾക്കായി കാത്തിരിക്കുന്നു. ഇത്തവണ ഭാഗ്യവിളികൾക്കായി കാത്തുനിൽക്കുന്നതിൽ പത്തുപേർ മലയാളികളാണ്. അതിൽ ഏറെ പ്രധാനം യുഎഇ ദേശീയ ടീമിന്റെ നായകനും മറ്റൊരു താരവും മലയാളികളായി ഐപിഎൽ പട്ടികയിലെത്തി എന്നതാണ്. നായകൻ റിസ്വാനും ബാസിൽ ഹമീദുമാണ് മലയാളികളായിട്ടും മറ്റൊരു രാജ്യത്തിന്റെ കുപ്പായത്തിൽ ഐപിഎല്ലിലേയ്‌ക്ക് എത്തുന്നത്.ഇവർക്കൊപ്പം വൃത്യു അരവിന്ദ്, കാർത്തിക് മെയ്യപ്പൻ, അയാൻ അഫ്‌സൽ ഖാൻ, അലിഷാൻ ഷറഫൂ എന്നീ യുഎഇ താരങ്ങളും ലേലത്തിനായി പരിഗണിക്കപ്പെട്ടവരിലുണ്ട്.

Tags: IPL2022
ShareTweetSendShare

More News from this section

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

ഇന്ത്യയുടെ അടുത്ത ടൂര്‍ണമെന്റിന് മുന്നോടിയായി രോഹിത് ശര്‍മ്മയോടും, ഹാര്‍ദിക് പാണ്ട്യയോടും ഫിറ്റ്‌നസ് തെളിയിക്കാന്‍ ആവശ്യപ്പെട്ട് ബിസിസിഐ

സായ്രാജ് ബഹുതുലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ സ്പിന്‍ ബോളിങ് കോച്ച്

ഐപിഎല്‍ ഫൈനലില്‍ അച്ചടക്കലംഘനം; ആര്‍സിബി താരം ടിം ഡേവിഡിന് പിഴയും ഒരു മത്സരത്തില്‍ നിന്ന് വിലക്കും

ഐപിഎല്‍ കിരീടം നഷ്ടമായതിന് പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സ് താരങ്ങള്‍ സഞ്ചരിച്ച ബസിന് തീപിടിച്ചു; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്; ഷോര്‍ട്ട് സര്‍ക്ക്യൂട്ട് എന്ന് റിപ്പോര്‍ട്ട്

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies