തിരുവനന്തപുരം: വര്‍ക്കലയില്‍ 53കാരിയായ ബ്രിട്ടിഷ് വനിതയ്ക്കു നേരെ ലൈംഗികാതിക്രമത്തിനു ശ്രമിച്ച യുവാവിനെ അയിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഓടയംപറമ്പില്‍ ഷഹാദ് (28) ആണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ വര്‍ക്കല അഞ്ചുമുക്ക് ഓടയം പള്ളിക്കു സമീപമായിരുന്നു സംഭവം. വര്‍ഷങ്ങളായി വര്‍ക്കലയില്‍ താമസിക്കുന്ന വിദേശവനിത പുലര്‍ച്ചെ റസ്റ്ററന്റില്‍ നിന്ന് ഭക്ഷണം കഴിച്ചശേഷം സ്‌കൂട്ടറില്‍ താമസസ്ഥലത്തേക്ക് മടങ്ങാന്‍ ഒരുങ്ങുകയായിരുന്നു. ഇതിനിടെ ഷഹാദ് ഇവരെ പിടിച്ചുവലിച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് പരാതി. യുവാവില്‍ നിന്ന് ഓടിമാറിയ വനിത സമീപത്തുണ്ടായിരുന്ന വിനോദസഞ്ചാരികളുടെ സഹായം തേടി.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
എന്നാല്‍, ഇവരെ സഹായിക്കാനെത്തിയവര്‍ക്കു നേരെയും ഷഹാദ് ആക്രോശിക്കുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. കൂടുതല്‍ ആളുകള്‍ സ്ഥലത്തെത്തിയതോടെ ഇയാള്‍ രക്ഷപ്പെട്ടു. യുവാവിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിന് കൈമാറിയിരുന്നു. തന്നെ അസഭ്യം പറയുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്തതായി വനിത ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയില്‍ ആരോപിച്ചിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.















