സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2026, 09:42 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ സീറ്റ് തെറിച്ചുവീണതോടെ പുറത്തായത് മാന്‍തോല്‍. സംഭവത്തില്‍ രണ്ട് യുവാക്കളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. വള്ളക്കടവ് കാരാളി പാലത്തിന് സമീപം ആറ്റുവരമ്പില്‍ വീട്ടില്‍ ജിത്തു എന്ന ഗോകുല്‍ (31), വെങ്ങാനൂര്‍ ചരുവിള അനന്തുഭവനില്‍ അനന്തു (23) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 3.30ഓടെ കഴക്കൂട്ടംകാരോട് ദേശീയപാതയില്‍ വിഴിഞ്ഞം കല്ലുവെട്ടാന്‍കുഴി ഭാഗത്തായിരുന്നു സംഭവം. ഗോകുല്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ഇതിനിടെ സ്‌കൂട്ടറിന്റെ സീറ്റ് ഊരിത്തെറിക്കുകയും അതിനുള്ളില്‍ സൂക്ഷിച്ചിരുന്ന മാന്‍തോല്‍ റോഡിലേക്ക് വീഴുകയും ചെയ്തു.

അപകടസ്ഥലത്തെത്തിയ നാട്ടുകാര്‍ വിവരം കോവളം പൊലീസിനെ അറിയിച്ചു. പൊലീസ് സംഘം സ്ഥലത്തെത്തിയതോടെ മുഖത്ത് പരിക്കേറ്റ ഗോകുല്‍ അവിടെനിന്ന് രക്ഷപ്പെട്ട് വിഴിഞ്ഞം ആശുപത്രിയില്‍ ചികിത്സ തേടി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പരുത്തിപ്പള്ളി റേഞ്ചിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മാന്‍തോലും ഗോകുലിനെയും കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് സുഹൃത്തായ അനന്തുവിനെയും കസ്റ്റഡിയിലെടുത്തത്. ജഗതിയിലെ ഒരു വീട്ടില്‍നിന്ന് വീട്ടുപകരണങ്ങളും മറ്റ് സാധനങ്ങളും മാറ്റുന്നതിനിടെയാണ് മാന്‍തോല്‍ കണ്ടതെന്നാണ് അനന്തു നല്‍കിയ മൊഴി. കൗതുകം തോന്നി അതെടുത്ത് സുഹൃത്തായ ഗോകുലിന്റെ സ്‌കൂട്ടറിനുള്ളില്‍ സൂക്ഷിക്കുകയായിരുന്നുവെന്നും ഇയാള്‍ മൊഴി നല്‍കിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും വനംവകുപ്പ് അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായ ഇരുവരെയും വനംകോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പരുത്തിപ്പള്ളി റേഞ്ച് ഓഫീസര്‍ വി. വിപിന്‍ ചന്ദ്രന്റെ നേതൃത്വത്തില്‍ വനപാലകരായ പ്രദീപ്, ജിജിമോള്‍, വിഷ്ണു, രമ്യ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Tags: deer skinkovalamyouth arrested
Share
Tweet
SendShare

More News from this section

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

Latest News

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies