ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2026, 07:20 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ബോളിവുഡ് താരം ടൈഗര്‍ ഷ്രോഫിനെ ലക്ഷ്യമിട്ട് മുംബൈയിലെ ജുഹുവില്‍ വെടിവെപ്പ് നടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. ഒക്ടോബര്‍ 18 ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. ഫുട്‌ബോള്‍ ഗ്രൗണ്ടില്‍നിന്ന് മടങ്ങുകയായിരുന്ന താരത്തിന് പരിക്കേറ്റില്ല. എന്നാല്‍ താരത്തിന്റെ ഡ്രൈവര്‍ക്കും ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കും പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. സംഭവത്തിന് പിന്നാലെ രക്ഷപ്പെട്ട പ്രതികളെ രാജസ്ഥാനിലെ കോട്ട റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് പിടികൂടിയത്. രാജസ്ഥാന്‍ പൊലീസും ആന്റി ഗ്യാങ്സ്റ്റര്‍ ടാസ്‌ക് ഫോഴ്‌സും (എജിടിഎഫ്) സംയുക്തമായി നടത്തിയ പരിശോധനയിലാണ് മൂന്നുപേരും പിടിയിലായത്. ഇവരെ മുംബൈ പൊലീസിന് കൈമാറുമെന്ന് കോട്ട പൊലീസ് അറിയിച്ചു.

വെടിവെപ്പിന് പിന്നാലെ പ്രതികള്‍ നേപ്പാളിലേക്ക് കടക്കാന്‍ പദ്ധതിയിട്ടിരുന്നതായി മുംബൈ പൊലീസ് തിങ്കളാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പിടിയിലായവരില്‍ 17 വയസ്സുള്ള പ്രായപൂര്‍ത്തിയാകാത്ത ഒരാളുമുണ്ട്. ബിഹാറിലെ ബെഗുസരായില്‍ നിന്നുള്ള ഹൃതിക് കുമാര്‍ എന്ന റോഷന്‍ (22), ഹരിയാനയിലെ സോനിപത്തില്‍ നിന്നുള്ള റെയ്ഹാന്‍ (18) എന്നിവരാണ് മറ്റു രണ്ടുപേര്‍. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ടൈഗര്‍ ഷ്രോഫുമായി സംസാരിക്കുകയും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി ഉറപ്പുനല്‍കുകയും ചെയ്തു. ഇത്തരം സംഭവങ്ങള്‍ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രതികള്‍ മഹാരാഷ്‌ട്രയ്‌ക്ക് പുറത്തുനിന്ന് പ്രവര്‍ത്തിച്ചവരാണെന്നും വിദേശത്തുനിന്നുള്ള ബന്ധം ഉള്‍പ്പെടെയുള്ള സാധ്യതകള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി മറ്റു സംസ്ഥാനങ്ങളിലെ പൊലീസുമായും കേന്ദ്ര ഏജന്‍സികളുമായും സഹകരിക്കുമെന്നും അറിയിച്ചു. വെടിവെപ്പിന് ശേഷം പ്രതികള്‍ രക്ഷപ്പെട്ട വഴി മുംബൈ ക്രൈംബ്രാഞ്ച് പുനഃസൃഷ്ടിച്ചു. വെടിവെപ്പ് നടത്തിയ ശേഷം മോട്ടോര്‍സൈക്കിളില്‍ രക്ഷപ്പെട്ട സംഘം അന്ധേരി റെയില്‍വേ സ്റ്റേഷനിലെത്തി. അവിടെനിന്ന് ലോക്കല്‍ ട്രെയിനില്‍ ബോറിവലിയിലേക്ക് യാത്ര ചെയ്തു.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

ബോറിവലിയില്‍നിന്ന് ഒരാള്‍ സൂറത്തിലേക്ക് പോകാന്‍ ടാക്‌സി ബുക്ക് ചെയ്തു. സൂറത്തില്‍നിന്ന് സംസ്ഥാന ഗതാഗത ബസില്‍ തുടര്‍യാത്ര നടത്താനായിരുന്നു ആദ്യം പദ്ധതിയിട്ടത്. എന്നാല്‍ തുടര്‍ന്നുള്ള യാത്രാമാര്‍ഗം കണ്ടെത്താന്‍ ബുദ്ധിമുട്ടിയതോടെ സംഘം സൂറത്ത് റെയില്‍വേ സ്റ്റേഷനിലേക്ക് തിരക്കിട്ട് എത്തി കോട്ടയിലേക്ക് പോകുന്ന ട്രെയിനില്‍ കയറുകയായിരുന്നു. മോട്ടോര്‍സൈക്കിള്‍, ലോക്കല്‍ ട്രെയിന്‍, ടാക്‌സി, ദീര്‍ഘദൂര ട്രെയിന്‍ എന്നിങ്ങനെ പല മാര്‍ഗങ്ങളിലൂടെയാണ് പ്രതികള്‍ മുംബൈയില്‍നിന്ന് കോട്ടയിലെത്തിയതെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

Tags: gun shotthree culprit arrestedTiger Shroff
Share
Tweet
SendShare

More News from this section

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

SCO ഉച്ചകോടി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് താജിക്കിസ്ഥാനിലേക്ക്

നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് ചികിത്സ; മുതിര്‍ന്ന ബിജെപി നേതാവ് അദ്വാനി ആശുപത്രി വിട്ടു

കുലസായി ദസറ; കുലശേഖരപട്ടണത്ത് ഭക്തജനപ്രവാഹം; മുത്താരമ്മൻ ക്ഷേത്രത്തിൽ മഹിഷാസുരസംഹാരം നാളെ അർധരാത്രി

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്, അക്രമികളെ ഉടൻ പിടികൂടാൻ ഫഡ്നാവിസിന്റെ നിർദേശം, ‘ഒരു ഗ്യാങ്ങിനെയും വെറുതെ വിടില്ല’; കർശന നടപടിയെന്ന് ഏകനാഥ് ഷിൻഡെ

Latest News

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies