കോഴിക്കോട്; നഗരത്തിൽ പട്ടാപ്പകൽ മോഷണം നടത്തിയ സംഭവത്തിൽ 18 കാരൻ പിടിയിൽ. എലത്തൂർ കാട്ടിലപ്പീടിക സ്വദേശിയായ സച്ചു എന്ന് വിളിക്കുന്ന അഭിനവ് (18) ആണ് പിടിയിലായത്. കഴിഞ്ഞ ഒക്ടോബർ മാസം പുതിയ ബസ്സ്റ്റാൻഡിന് സമീപത്തുള്ള ഭക്ഷണശാലയിൽ നടന്ന മോഷണക്കേസുമായി ബന്ധപ്പെട്ടാണ് യുവാവിനെ പോലീസ് വലയിലാക്കിയത്.
നിരവധി തവണ ഇത്തരം മോഷണങ്ങൾ നടത്തിയിരുന്നെങ്കിലും പിടിക്കപ്പെട്ടാൽ കേസില്ലാതെ ഒത്തുതീർപ്പാക്കാറാണ് പതിവ്. കൂട്ടുകാരോടൊപ്പം കടകളിൽ കയറി സാധനങ്ങൾക്ക് വില ചോദിച്ച് കടക്കാരന്റെ ശ്രദ്ധമാറ്റിയാണ് പ്രതി മോഷണം നടത്താറുള്ളതെന്ന് പോലീസ് പറഞ്ഞു. മയക്കുമരുന്ന് ഉപയോഗത്തിനും ആഡംബര ജീവിതത്തിനും പണം കണ്ടെത്തുന്നതിനായാണ് മോഷണം നടത്തിയതെന്ന് ചോദ്യം ചെയ്യലിൽ പ്രതി വെളിപ്പെടുത്തി.
Comments