പാലക്കാട്: വനവാസി യുവാവ് തൂങ്ങിമരിച്ച നിലയിൽ. അട്ടപ്പാടി ഗൊട്ടിയാർ കണ്ടി സ്വദേശി കൃഷ്ണൻകുട്ടിയാണ് മരിച്ചത്. താഴെ അബ്ബന്നൂരിൽ ഭാര്യവീട്ടിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്
കുറച്ചുദിവസമായി യുവാവ് കനത്ത മാനസിക സംഘർഷം അനുഭവിക്കുന്നുണ്ടായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. കൃഷ്ണൻകുട്ടി അബ്ബണ്ണൂർ വനമേഖലയിൽ വെച്ച് എന്തോ കണ്ടു ഭയന്നിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. ഇതിൽ ഉണ്ടായ മാനസിക വിഭ്രാന്തിയിൽ ചെയ്തതാകാമെന്നാണ് നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments