ചെന്നൈ: ചെന്നൈ എഗ്മൂർ – ഗുരുവായൂർ എക്സ്പ്രസ് ട്രെയിന് ബോംബ് ഭീഷണി. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ട്രെയിൻ ചെന്നൈ താംബരം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് പോലീസ് കൺട്രോൾ റൂമിലെ ഫോണിൽ ഭീഷണി സന്ദേശം എത്തിയത്. ബോംബ് സ്ക്വാഡ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഭീഷണിയുടെ സാഹചര്യത്തിൽ യാത്രക്കാരെ മറ്റൊരു ട്രെയിനിലാണ് ചെന്നൈയിൽ എത്തിച്ചത്. അതേസമയം പോലീസിന് ലഭിച്ചത് വ്യാജ സന്ദേശമാണെന്നാണ് പ്രാഥമിക നിഗമനം.
Comments