ഗുവാഹത്തി: അസമിലെ ജോർഹട്ടിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 15 പേർക്ക് പരിക്ക്. ജോർഹട്ട് പട്ടണത്തിന്റെ പ്രാന്തപ്രദേശത്തുള്ള റെയിൻ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ആർഎഫ്ആർഐ) ക്യാമ്പിലുള്ളവരാണ് പരിക്കേറ്റവരിൽ അധികവും. ഗിബ്ബൺ വന്യജീവി സങ്കേതത്തിൽ നിന്നും വന്നതാവാം പുള്ളിപ്പുലി എന്നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറയുന്നത്. പുലിയെ ഇുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
തിങ്കളാഴ്ച രാവിലെ രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥരെയാണ് പുള്ളിപ്പുലി ആക്രമിച്ചത്. പിന്നാലെ, റോഡിലൂടെ വന്ന വാനിന് നേരെ പുലി പാഞ്ഞടുക്കുന്നതും യാത്രക്കാരെ ആക്രമിക്കാൻ ശ്രമിക്കുന്നതിന്റെയും വീഡിയോ പുറത്തു വന്നിട്ടുണ്ട്. അവിടെ നിന്നും ഓടി മറഞ്ഞ പുലി, അയൽ ഗ്രാമങ്ങളിലെത്തി ഭീതി പരത്തുകയായിരുന്നു.
#WATCH | Assam: 13 persons including three forest staff were injured after being attacked by a leopard in Jorhat. All injured persons were immediately admitted to a local hospital. All the injured persons are out of danger: Mohan Lal Meena, SP, Jorhat (26.12) pic.twitter.com/TQ92Z248NR
— ANI (@ANI) December 27, 2022
തേയിലത്തോട്ടങ്ങളാൽ ചുറ്റപ്പെട്ട ഗ്രാമങ്ങളിലെ നാട്ടുകാരെയും പുലി ആക്രമിച്ചു. പുലി വളരെ ആക്രമണകാരിയായി മാറി എന്നും, അതിനെ പിടി കൂടാൻ കെണികൾ ഒരുക്കിയിട്ടുണ്ടെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പരിക്കേറ്റ എല്ലാവരെയും ഉടൻ തന്നെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലാവരും അപകടനില തരണം ചെയ്തതായി ജോർഹട്ട് എസ്പി മോഹൻലാൽ മീണയും അറിയിച്ചു.
Comments