കരവത്തി: ലക്ഷദ്വീപിലെ 17 ദ്വീപുകളിലേക്ക് സന്ദർശകരെ വിലക്കിയതായി റിപ്പോർട്ട്. ആകെയുള്ള 36 ദ്വീപുകളിൽ 17 ദ്വീപുകളിലേക്കാണ് വിനോദസഞ്ചാരികളെ വിലക്കിയിരിക്കുന്നത്. സുരക്ഷാ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ നടപടി.
ആൾത്താമസമില്ലാത്ത ദ്വീപുകൾ കേന്ദ്രീകരിച്ച് രാജ്യദ്രോഹ, നിമയവിരുദ്ധ പ്രവർത്തനങ്ങൾ നടക്കാൻ സാധ്യതയുണ്ടെന്ന കണ്ടെത്തലിലാണ് അധികൃതരുടെ നീക്കം. ഇനിമുതൽ അത്തരം ദ്വീപുകളിലേക്ക് പ്രവേശിക്കാൻ ദ്വീപുനിവാസികൾക്ക് കളക്ട്രേറ്റിൽ നിന്നുള്ള അനുമതി ആവശ്യമാണ്.
ദ്വീപുനിവാസികളും വിനോദ സഞ്ചാരികളുമാണെന്ന വ്യാജേന കള്ളക്കടത്തുകാരും ഭീകരരും ദ്വീപിലേക്ക് കടന്നുകയറാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ലെന്നാണ് ലക്ഷദ്വീപ് ഭരണകൂടം പറയുന്നത്. അത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നത് ലക്ഷദ്വീപിൽ തടയുകയാണ് വിലക്കിന്റെ ലക്ഷ്യം. മേഖലയിലെ 17 ദ്വീപുകളിലേക്ക് വിലക്ക് മറികടന്ന് പ്രവേശിക്കുന്നവർക്ക് നിയമനടപടി നേരിടേണ്ടി വരുമെന്നും ലക്ഷദ്വീപ് ഭരണകൂടം വ്യക്തമാക്കി.
Comments