അമൃത്സർ: പഞ്ചാബിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് സമീപത്ത് നിന്നും ബോംബ് ഷെൽ കണ്ടെത്തി. ഛണ്ഡീഗഡിലുള്ള ഓഫീസിന് സമീപമാണ് സംഭവം. പഞ്ചാബ്, ഹരിയാന മുഖ്യമന്ത്രിമാരുടെ വസതികളുടെ ഹെലിപാഡിന് അടുത്താണ് ബോംബ് കണ്ടെടുത്ത സ്ഥലം.
ബോംബ് സ്ക്വാഡ് ഉടൻ തന്നെ സംഭവസ്ഥലത്ത് എത്തിയിരുന്നു. ഇവിടെ പോലീസ് സീൽ ചെയ്തിരിക്കുകയാണ്. ഈ മേഖലയിൽ നിന്നും രണ്ട് കിലോ മീറ്റർ ദൂരമാണ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ വസതിയിലേക്കുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഒരു കിലോ മീറ്റർ ദൂരവുമുണ്ട്.
ബോംബ് സ്ക്വാഡ് എത്തി ബോംബ് നിർവീര്യമാക്കിയതായും സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. ബോംബ് കണ്ടെടുത്ത സാഹചര്യത്തിൽ സൈന്യത്തെ ഉൾപ്പെടെ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.
Comments