ആരാധകരേറെയുള്ള സൂപ്പർ താരങ്ങളാണ് വിജയ് ദേവരകൊണ്ടയും നടി രശ്മിക മന്ദാനയും. ഇരുവരും ഒരുമിച്ചഭിനയിച്ച ചിത്രം സൂപ്പർഹിറ്റായതോടെ താരങ്ങൾ തമ്മിൽ പ്രണയത്തിലാണെന്ന ഗോസിപ്പുകളും വന്നിരുന്നു. എന്നാൽ, ഔദ്യോഗികമായി ഈ വിഷയത്തിൽ താരങ്ങൾ ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ, പുതുവത്സര ദിനത്തിൽ മാലിദ്വീപിൽ നിന്നും വിജയ് ദേവരകൊണ്ട പങ്കുവച്ച ചിത്രമാണ് വീണ്ടും ചർച്ചകളിൽ ഇടം പിടിക്കുന്നത്.
നടൻ പങ്കുവച്ച ചിത്രത്തിന്റെ ലൊക്കേഷൻ തന്നെയാണ് ഫോട്ടോ വൈറലാകാൻ കാരണം. ഇതേ ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രം ഒക്ടോബറിൽ രശ്മിക മന്ദാനയും പങ്കുവച്ചിരുന്നു. ഒക്ടോബറിൽ രശ്മികയ്ക്കൊപ്പം മാലിദ്വീപിൽ വിജയ്യും ഉണ്ടായിരുന്നു എന്നും, അന്ന് രശ്മിക എടുത്ത ചിത്രമാണ് വിജയ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നതെന്നുമാണ് പുതിയ ചർച്ച.
‘വാട്ടർ ബേബി’ എന്ന അടിക്കുറിപ്പോടെയായിരുന്നു ഒക്ടോബറിൽ രശ്മിക മന്ദാ ചിത്രം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. എന്നാൽ ഇതൊക്കെ വെറും ഊഹാപോഹങ്ങൾ മാത്രമാണെന്നാണ് മറ്റൊരു പക്ഷം അഭിപ്രായപ്പെടുന്നത്. വിജയ് പുതുവത്സരം ആഘോഷിക്കാൻ മാലി ദ്വീപിൽ പോയപ്പോൾ എടുത്ത പുതിയ ചിത്രമാകാം ഇത്. രശ്മിക പങ്കുവെച്ച ചിത്രവുമായി ഇതിനെ കൂട്ടി കുഴയ്ക്കേണ്ട എന്നും ചിലർ അഭിപ്രായപ്പെടുന്നു.
Comments