പ്രധാനമന്ത്രി മോദിയും ചാൾസ് മൂന്നാമൻ രാജാവും ഫോൺ സംഭാഷണം നടത്തി; ചർച്ചാവിഷയങ്ങൾ പങ്കുവച്ച് മോദി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രി മോദിയും ചാൾസ് മൂന്നാമൻ രാജാവും ഫോൺ സംഭാഷണം നടത്തി; ചർച്ചാവിഷയങ്ങൾ പങ്കുവച്ച് മോദി

PM Modi, King Charles hold first conversation over phone

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2023, 10:38 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും യുകെ രാജാവായ ചാൾസ് മൂന്നാമനും ഫോണിലൂടെ ആശയവിനിമയം നടത്തി. യുകെയുടെ രാജാവായതിന് ശേഷം ചാൾസ് മൂന്നാമന്റെയും മോദിയുടെയും ആദ്യ സംഭാഷണമാണിത്. വിജയകരമായ രീതിയിൽ ഭരണം നടത്താൻ സാധിക്കട്ടെയെന്ന് ചാൾസ് മൂന്നാമനെ മോദി ആശംസിച്ചു.

ഫോൺ സംഭാഷണത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചിരുന്നു. പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ പ്രതിരോധം, പരസ്പര താൽപര്യങ്ങൾ, പൊതുനന്മ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തതായി മോദി അറിയിച്ചു. ഇന്ത്യ ജി20 അദ്ധ്യക്ഷത വഹിക്കുന്നതിനെക്കുറിച്ചും സംസാരിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

It was a pleasure to speak with His Majesty King Charles III on issues of mutual interest, including environmental protection, climate resilience, and the Commonwealth. Also discussed the priorities of India's G20 Presidency, and the potential of Mission LiFE. @RoyalFamily

— Narendra Modi (@narendramodi) January 3, 2023

ഇരുരാജ്യങ്ങൾക്കും പരസ്പര താൽപര്യമുള്ള നിരവധി കാര്യങ്ങൾ സംഭാഷണത്തിനിടയിൽ വിഷയങ്ങളായിരുന്നു. ജൈവ വൈവിധ്യ സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം, ഊർജ പരിവർത്തനങ്ങൾക്കായി ധനസഹായം നൽകുന്നതിനുള്ള നൂതന മാർഗങ്ങൾ എന്നീ കാര്യങ്ങൾ ചർച്ചയുടെ ഭാഗമായി. ഇത്തരം വിഷയങ്ങളിൽ രാജാവ് പ്രകടിപ്പിച്ച താത്പര്യത്തെയും പ്രധാനമന്ത്രി മോദി അനുമോദിച്ചു.

ഇരുരാജ്യങ്ങളും പൊതുനന്മയ്‌ക്ക് വേണ്ടി എപ്രകാരമാണ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടത് എന്നതു സംബന്ധിച്ച് രണ്ട് നേതാക്കളും കാഴ്ചപ്പാടുകൾ പങ്കുവച്ചു. ഇന്ത്യയുടെയും യുകെയുടെയും ഇടയിൽ ജീവനുള്ള പാലമായി പ്രവർത്തിക്കുന്ന യുകെയിലെ ഇന്ത്യൻ സമൂഹത്തെയും മോദി അഭിനന്ദിച്ചു.

യുകെയുടെ പരമാധികാരിയായിരുന്ന എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിന് ശേഷമായിരുന്നു ചാൾസ് മൂന്നാമൻ രാജാവായി അധികാരത്തിലേറിയത്. 2022 സെപ്റ്റംബർ എട്ടിനായിരുന്നു എലിസബത്ത് രാജ്ഞി അന്തരിച്ചത്.

Tags: Narendra ModiconversationKing Charles'
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies