ന്യൂഡൽഹി: ഡൽഹിയിൽ നിന്നും പാരീസിലേക്ക് പോയ എയർ ഇന്ത്യ വിമാനം അടിയന്തിരമായി താഴെയിറക്കി. സാങ്കേതിക തകരാറിനെ തുടർന്നായിരുന്നു വിമാനം താഴെയിറക്കിയത്. വിമാനത്തിലെ യാത്രികരെല്ലാം സുരക്ഷിതരാണെന്ന് വിമാനക്കമ്പനി അധികൃതർ അറിയിച്ചു.
ഉച്ചയ്ക്ക് 2.25 ഓടെയായിരുന്നു സംഭവം. എയർ ഇന്ത്യ B787-800 വിമാനത്തിനാണ് സാങ്കേതിക തകരാർ അനുഭവപ്പെട്ടത്. ഉച്ചയ്ക്ക് 1.28 നായിരുന്നു വിമാനം ഡൽഹി വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ടത്. എന്നാൽ പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ സാങ്കേതിക തകരാറിനെ തുടർന്നുള്ള അപായ സന്ദേശം പൈലറ്റിന് ലഭിക്കുകയായിരുന്നു. ഇതോടെ വിമാനത്താവളത്തിൽ തന്നെ വിമാനം തിരിച്ചറിക്കി.
210 യാത്രികരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവർ മറ്റൊരു വിമാനത്തിൽ യാത്ര തുടർന്നു. കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്നും തായ്ലാന്റിലേക്ക് പോയ ഇൻഡിഗോ വിമാനവും സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തിരമായി താഴെയിറക്കിയിരുന്നു.
Comments