ഫാഷൻ എന്നത് നാം എന്താണെന്നതിന്റെ ഒരു എക്‌സറ്റൻഡഡ് വേർഷനാണെന്ന് ചിലർ പറയാറുണ്ട്. നമ്മുടെ അഭിരുചികളെ മാത്രമല്ല, വ്യക്തിത്വത്തെയും നിർവചിക്കുന്നതാണ് നാം തിരഞ്ഞെടുക്കുന്ന ഫാഷൻ. അതിനാൽ ഷാഷൻ ലോകത്ത് ഓരോ സെക്കൻഡിലും പുത്തൻ തരംഗങ്ങളാണ് സൃഷ്ടിക്കപ്പെടുക.
ഏറ്റവും കൂടുതൽ ആളുകൾ അണിയാൻ ആഗ്രഹിക്കുന്നതും ഏറ്റവുമധികം പേർ തിരഞ്ഞെടുക്കാൻ താൽപര്യപ്പെടുന്നതും ചർച്ച ചെയ്യുന്നതും മറ്റുള്ളവർക്ക് ശുപാർശ ചെയ്യുന്നതുമായ ട്രെൻഡുകൾ സൃഷ്ടിക്കാനാണ് ഓരോ ബ്രാൻഡുകളും പരിശ്രമിക്കുന്നത്. ഇത്തരത്തിൽ വ്യത്യസ്തമായ ഷാഷൻ ട്രെൻഡുകൾ കൊണ്ടുവരുന്നതിൽ മികവ് പുലർത്തിയിട്ടുള്ളവരാണ് ‘ഡീസൽ’.
ഈയടുത്തായി ഡീസൽ ബ്രാൻഡ് വിൽപന നടത്തിയ ജാക്കറ്റിന് വില 60,000 രൂപയായിരുന്നു, കണ്ടുകഴിഞ്ഞാൽ കാബേജ് കൊണ്ട് നിർമ്മിച്ച ജാക്കറ്റാണെന്ന് ആരും പറയും. അതായിരുന്നു ആ ജാക്കറ്റിന്റെ പ്രത്യേകത. ജാക്കറ്റിന് ഭീമമായ വില കമ്പനി ഈടാക്കാൻ കാരണവും അതാണ്. യഥാർത്ഥ കാബേജ് ഉപയോഗിച്ച് ഡൈ ചെയ്‌തെടുത്ത ജാക്കറ്റാണിതെന്നാണ് കാഴ്ചക്കാർ ഇതിനെ വിലയിരുത്തിയത്. എന്തുതന്നെയായാലും ഒരു പച്ചക്കറി തോട്ടത്തിലെത്തിയത് പോലെ തോന്നിക്കുന്ന ഈ ജാക്കറ്റിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
നിരക്ക് ഉൾപ്പെടെയുള്ള വിവരങ്ങൾ പങ്കുവച്ച് ഡീസൽ പങ്കുവച്ച ട്വിറ്റർ പോസ്റ്റാണ് ലക്ഷക്കണക്കിന് പേർക്കിടയിലെ ചർച്ചാവിഷയമായി മാറിയത്. ഇത് ധരിച്ച് നടന്നാൽ കന്നുകാലികൾ പിന്തുടരുമെന്നും ഇന്നത്തെ കാലത്ത് ആർക്കും എന്തും വിൽപ്പന നടത്താമെന്ന സ്ഥിതിയായെന്നും ചിലർ ചിത്രത്തിന് താഴെ അഭിപ്രായപ്പെട്ടു. വൈറലായ ട്വിറ്റർ പോസ്റ്റ് കാണാം..
Patta gobhi jaisa dikhne ke liye inko ₹60,000 du main? pic.twitter.com/wcYF68OpUI
— Anu (@Escapeplace__) January 3, 2023
Comments