ഈശ്വര നിയോഗം പോലെ യാദൃശ്ചികമായി കൈവന്ന മഹാഭാഗ്യം; വർഷങ്ങൾക്ക് ശേഷം മല ചവിട്ടിയ അനുഭവം പങ്കുവച്ച് മനോജ് കെ. ജയൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഈശ്വര നിയോഗം പോലെ യാദൃശ്ചികമായി കൈവന്ന മഹാഭാഗ്യം; വർഷങ്ങൾക്ക് ശേഷം മല ചവിട്ടിയ അനുഭവം പങ്കുവച്ച് മനോജ് കെ. ജയൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2023, 03:33 pm IST
FacebookTwitterWhatsAppTelegram

മാളികപ്പുറം സിനിമയുടെ ഭാഗമായപ്പോൾ യാദൃശ്ചികമായി കൈവന്ന മഹാഭാഗ്യത്തെക്കുറിച്ച് നടൻ മനോജ് കെ ജയൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹം തന്റെ അനുഭവം പങ്കുവച്ചത്. പമ്പയിലെ ചിത്രീകരണം കഴിഞ്ഞതിന് പിന്നാലെ വർഷങ്ങൾക്ക് ശേഷം മല ചവിട്ടിയ അനുഭവമാണ് അദ്ദേഹം പറയുന്നത്. മനോജ് കെ ജയന്റെ വാക്കുകളിങ്ങനെയാണ്..

”ഈശ്വര നിയോഗം പോലെ വളരെ യാദൃശ്ചികമായി കൈവന്ന മഹാഭാഗ്യമായിരുന്നു ഈ ശബരിമല യാത്ര. ‘മാളികപ്പുറം’എന്ന സിനിമയുടെ പമ്പയിലെ ചിത്രീകരണം തീർന്ന ദിവസമായിരുന്നു ഒരുപാട് വർഷങ്ങൾക്ക് ശേഷം ഞാൻ മല ചവിട്ടുന്നത്. ഈ സിനിമ എന്നിലേക്ക് വന്ന നിമിഷം തൊട്ട് എന്റെ മനസ്സും ശരീരവും വ്രതത്തിൽ ആയിരുന്നു. പമ്പയിൽ നിന്നും ഇരുമുടിയില്ലാതെ മല ചവിട്ടുമ്പോൾ അൽപ്പം വിഷമം തോന്നി. എങ്കിലും, കുഞ്ഞുനാൾ തൊട്ട് ഞാനും നിങ്ങളും കേട്ട് പരിചയിച്ച അച്ഛന്റെയും, കൊച്ചച്ചന്റെയും അയ്യപ്പസ്തുതികൾ മനസ്സിൽ അലയടിക്കവേ, എന്റെ മനസ്സും ശരീരവും പുണ്യവൃതത്തോടുകൂടിയുള്ള ശബരിമലയാത്രയായി തീർന്നു..

സാധാരണക്കാരിൽ ഒരാളായി ആരെയും അറിയിക്കാതെ ഞാൻ മലചവിട്ടി കയറുമ്പോൾ പൊന്നയ്യന്റെ പുണ്യ ദർശനം മാത്രമായിരുന്നു മനസ്സിൽ. പിന്നങ്ങോട്ടുള്ള നിമിഷങ്ങളെല്ലാം ജീവിതത്തിൽ ഒരിക്കലും തിരിച്ചു കിട്ടാത്ത മഹാഭാഗ്യമായി ഞാൻ കരുതുന്നു. ഒരു കലാകാരൻ എന്ന നിലയിലും, വലിയൊരു അച്ഛന്റെ മകനായി ജനിച്ചു എന്ന ജന്മസുകൃതം
കൊണ്ടും, അയ്യപ്പ സന്നിധിയിൽ നിന്നും എനിക്കു കിട്ടിയ സ്‌നേഹത്തിനും, ആദരവിനും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. അത്രത്തോളം ദൈവീകവും മനോഹരമായിരുന്നു ആ നിമിഷങ്ങൾ.

കാനനവാസൻ കലിയുഗ വരദന്റെ ചൈതന്യത്തിൽ സ്വയം മറന്നലിയാനുള്ള അസുലഭ ഭാഗ്യം കിട്ടിയ പുണ്യ നിമിഷം. ഈ അവസരത്തിൽ എന്നെ ഞാനാക്കിയ പ്രിയപ്പെട്ടവരോടും, ക്ഷേത്ര ഭാരവാഹികളോടും എനിക്ക് സന്നിധാനത്ത് സ്‌നേഹ സംരക്ഷണം നൽകിയ പ്രിയപ്പെട്ട കോൺസ്റ്റബിളിനോടും യാത്രയിലെ ധന്യനിമിഷങ്ങൾ ഞാനറിയാതെ പകർത്തി എനിക്ക് എഡിറ്റ് ചെയ്ത് അയച്ചുതന്ന പ്രിയപ്പെട്ട സുഹൃത്തിനും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. സ്വാമിയേ ശരണമയ്യപ്പാ..” ഇതായിരുന്നു അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.

മാളികപ്പുറം ചിത്രം ഒരു ഗംഭീര വിജയത്തിലേക്ക് നീങ്ങുമ്പോൾ അതിന്റെ ഭാഗമാവാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് മനോജ് കെ. ജയൻ നേരത്തെ പ്രതികരിച്ചിരുന്നു. രണ്ടോ മൂന്നോ സീനിൽ മാത്രം വരുന്ന ഒരു കഥാപാത്രമാണ് തന്റെത്. അത് നന്നായി ചെയ്തുവെന്ന് ആളുകൾ വിളിച്ച് പറയുമ്പോഴും, എഴുതി വായിക്കുമ്പോഴും ഒരുപാട് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags: SABARIMALAmanoj k jayan
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies