ലോക സിനിമ ചരിത്രത്തിൽ വീണ്ടും കയ്യൊപ്പ് പതിപ്പിച്ച് ഇന്ത്യ. എസ്.എസ് രാജമൗലിയുടെ ആർആർആർ ഗോൾഡൻ ഗ്ലോബ്സ് ചരിത്രനേട്ടത്തിന്റെ കൈവരിച്ചതിന്റെ ആഹ്ലാദത്തിലും അഭിമാനത്തിലുമാണ് ഏവരും. വിജയം ഓരോ ഇന്ത്യൻ പൗരനും ആഘോഷമാക്കുമ്പോൾ ഇതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കുചേരുകയാണ്. വളരെ സവിശേഷമായ നേട്ടമാണ് ആർആർആർ ടീം കൈവരിച്ചതെന്നാണ് പ്രധാനമന്ത്രി പറഞ്ഞു. പ്രേം രക്ഷിത്, കാലഭൈരവ, ചന്ദ്രബോസ്,രാജമൗലി തുടങ്ങി അണിയറ പ്രവർത്തകരുടെ പേര് പരാമർശിച്ചാണ് അദ്ദേഹം ആശംസ അറിയിച്ചത്. ട്വിറ്ററിലൂടെയാണ് അഭിനന്ദനമറിയിച്ചത്.
A very special accomplishment! Compliments to @mmkeeravaani, Prem Rakshith, Kaala Bhairava, Chandrabose, @Rahulsipligunj. I also congratulate @ssrajamouli, @tarak9999, @AlwaysRamCharan and the entire team of @RRRMovie. This prestigious honour has made every Indian very proud. https://t.co/zYRLCCeGdE
— Narendra Modi (@narendramodi) January 11, 2023
ആർആർആറിലെ ‘നാട്ടു നാട്ടു ‘ ഗാനത്തെ തേടിയാണ് ഗോൾഡൻ ഗ്ലോബ് പുരസ്കാരമെത്തിയത്. എം.എം, കീരവാണി സംഗീത സംവിധാനം നിർവഹിച്ച ഗാനം ആലപിച്ചത് കാലഭൈരവ, രാഹുൽ സിപ്ലിഗഞ്ച് എന്നിവർ ചേർന്നാണ്. രാം ചരൺ, ജൂനിയർ എൻ.ടി.ആർ എന്നിവർ തകർത്ത് അഭിനയിച്ച ഗാനം ടെയ്ലർ സ്വിഫ്റ്റ്, ഗില്ലെർമോ മെഡൽ ടോറോ, ലേഡി ഗാഗ എന്നീ പ്രശസ്ത ഗായകരുടെ ഗാനങ്ങളെ പിന്തള്ളിയാണ് ഗോൾഡൻ ഗ്ലോബ് പുരസ്കാരം സ്വന്തമാക്കിയത്. 14 വർഷത്തിന് ശേഷമാണ് പുരസ്കാരം ഇന്ത്യയിലേക്ക് എത്തുന്നത്. നേരത്തെ സ്ലംഡോഗ് മില്യണയർ എന്ന ചിത്രത്തിന് എ.ആർ റഹ്മാൻ ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയിരുന്നു.
ബാഹുബലി 2-ന് ശേഷം രാജമൗലി സംവിധാനം ചെയ്ത ചിത്രമാണ് ‘ആർആർആർ’. ‘രൗദ്രം രണം രുധിരം’ എന്നാണ് ഇതിന്റെ പൂർണ രൂപം. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം 550 കോടി മുതൽ മുടക്കിലാണ് ഒരുക്കിയിരിക്കുന്നത്. 1,150 കോടിയാണ് ബോക്സ് ഓഫീസിൽ നിന്ന് സ്വന്തമാക്കിയത്. തിയറ്റർ റിലീസിന് പിന്നാലെ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. നെറ്റ്ഫ്ലിക്സിൽ തുടർച്ചയായ 14-ാം വാരവും ആഗോള ട്രെൻഡിംഗ് ലിസ്റ്റിൽ ഉണ്ടായിരുന്നു ചിത്രം. അജയ് ദേവ്ഗൺ, അലിയ ഭട്ട്, ഒലിവിയ മോറിസ്, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ, തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. അച്ഛൻ കെ വി വിജയേന്ദ്ര പ്രസാദിന്റെ കഥയ്ക്ക് രാജമൗലി തന്നെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഡിവിവി എൻറർടെയ്ൻമെൻറ്സിന്റെ ബാനറിൽ ഡി വി വി ദാനയ്യയാണ് നിർമ്മാണം.
Comments