ന്യൂഡൽഹി : തലസ്ഥാനത്തും സമീപ മേഖലകളിലും ജനുവരി 16 മുതൽ 18 വരെ തണുപ്പ് വർധിക്കും. ഇപ്പോഴുള്ളതിനേക്കാൾ മഞ്ഞ് വീഴ്ച കൂടുമെന്നാണ് കാലാവസ്ഥ റിപ്പോർട്ട് പറയുന്നത്. ചൊവ്വയും ബുധനും അയനഗറിലും പർവതപ്രദേശങ്ങളിലും 3 ഡിഗ്രി സെൽഷ്യസ് വരെ താപനില കുറയുമെന്ന് കലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഓരോ ദിവസം കഴിയുംതോറും മൂടൽ മഞ്ഞിന്റെ പ്രവാഹം ഡൽഹിയിൽ ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുകയാണ്. മുൻ വർഷങ്ങളെ പിന്നിലാക്കി തലസ്ഥാനത്ത് 1.5 ഡിഗ്രി വരെ താപനില ഇത്തവണ താഴ്ന്നു. 10.2 ഡിഗ്രി സെൽഷ്യസാണ് നിലവിലെ താപനില.
രാവിലെ 8.30 ന് തലസ്ഥാനത്തെ ഈർപ്പത്തിന്റെ അളവ് 88 ശതമാനമായി കാലാവസ്ഥ വകുപ്പ് രേഖപ്പെടുത്തി. കൂടാതെ ഡൽഹിയിൽ വായുവിന്റെ ഗുണനിലവാരവും മോശമായി തുടരുകയാണ്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്ക് പ്രകാരം ശനിയാഴ്ച രാവിലെ വായു ഗുണനിലവാര സൂചിക 374 ആണ് രേഖപ്പെടുത്തിയത്.
Comments