പാകിസ്താനിലെ അബ്ദുൾ റഹ്മാൻ മക്കി ആ​ഗോള ഭീകരൻ; പട്ടികയിൽ ഉൾപ്പെടുത്തി യുഎൻഎസ്‌സി; ചൈനയ്ക്ക് തിരിച്ചടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാകിസ്താനിലെ അബ്ദുൾ റഹ്മാൻ മക്കി ആ​ഗോള ഭീകരൻ; പട്ടികയിൽ ഉൾപ്പെടുത്തി യുഎൻഎസ്‌സി; ചൈനയ്‌ക്ക് തിരിച്ചടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2023, 07:47 am IST
FacebookTwitterWhatsAppTelegram

പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരനും ലഷ്‌കർ-ഇ-ത്വയ്ബ (എൽഇടി) തലവൻ ഹാഫിസ് സയീദിന്റെ ഭാര്യാ സഹോദരനുമായ അബ്ദുൾ റഹ്മാൻ മക്കിയെ ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗൺസിൽ(യുഎൻഎസ്‌സി) ആഗോള ഭീകരനായി പട്ടികപ്പെടുത്തി. 2020-ൽ ലഷ്‌കർ-ഇ-ത്വയ്ബ (എൽഇടി) തലവനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തെ ചൈന എതിർത്തിരുന്നു. എന്നാൽ, ഭീകരരെ സംരക്ഷിക്കുന്ന പാകിസ്താനും ഇക്കാര്യത്തിൽ പാകിസ്താന് അകമഴിഞ്ഞ് പിന്തുണ നൽകുന്ന ചൈനയ്‌ക്കും ഏറ്റ വലിയ തിരിച്ചടിയാണ് അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയ നടപടി.

യുഎൻഎസ്‌സി 1267 കമ്മിറ്റി എന്നറിയപ്പെടുന്ന ഉപരോധ സമിതിയുടെ കീഴിൽ തീവ്രവാദി അബ്ദുൾ റഹ്മാൻ മക്കിയെ പട്ടികപ്പെടുത്താനുള്ള നിർദ്ദേശം തടഞ്ഞതിന് പിന്നാലെ ചൈനയ്‌ക്കെതിരെ ഇന്ത്യ ആഞ്ഞ‌ടിച്ചിരുന്നു. മക്കിയെ ഇന്ത്യയും യുഎസും ആഭ്യന്തര നിയമങ്ങൾ പ്രകാരം തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തീവ്രവാദ പ്രവർത്തനങ്ങൾക്കു വേണ്ടി ഫണ്ട് സ്വരൂപിക്കുന്നതിലും യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിലും ജമ്മു കശ്മീരിലടക്കം ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിലും മക്കി ഉൾപ്പെട്ടിട്ടുണ്ട്. 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ ഭാര്യാ സഹോദരനാണ് മക്കി. യുഎസ് നിയുക്ത വിദേശ ഭീകര സംഘടനയായ എൽഇടിയിൽ നേതൃപരമായ വിവിധ ചുമതലകളും ഇയാൾ വഹിച്ചിട്ടുണ്ട്.

ലഷ്‌കർ ഇ ടിയുടെ പ്രവർത്തനങ്ങൾക്കായുള്ള ധനസമാഹരണത്തിൽ അബ്ദുൾ റഹ്മാൻ മക്കി പങ്കുവഹിച്ചിട്ടുണ്ട്. ഐഎസ്‌ഐഎൽ (ദാഇഷ്), അൽ-ഖ്വയ്‌ദ എന്നിവയുമായി ബന്ധപ്പെട്ട വ്യക്തികൾ, ഗ്രൂപ്പുകൾ, സ്ഥാപനങ്ങൾ എന്നിങ്ങനെയെല്ലാം 1267 (1999), 1989 (2011), 2253 (2015) എന്നീ പ്രമേയങ്ങൾ അനുസരിച്ച് പട്ടികയിൽ ഉൾപ്പെടുത്താൻ 2023 ജനുവരി 16-ന്, സുരക്ഷാ കൗൺസിൽ കമ്മിറ്റി തീരുമാനിച്ചു. സെക്യൂരിറ്റി കൗൺസിൽ പ്രമേയം 2610 (2021) ഖണ്ഡിക 1-ൽ പറഞ്ഞിരിക്കുന്ന ആസ്തി മരവിപ്പിക്കൽ, യാത്രാ നിരോധനം, ആയുധ ഉപരോധം എന്നിവയ്‌ക്ക് വിധേയരായ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ലിസ്റ്റുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Tags: USAPakistanUNSCAbdul Rehman Makkiglobal terrorist
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies