മുംബൈ : സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ ശങ്കർ മിശ്രയ്ക്ക് നാല് മാസത്തെ സഞ്ചാരവിലക്കേർപ്പെടുത്തി എയർഇന്ത്യ. ന്യൂയോർക്ക്-ഡൽഹി വിമാനത്തിൽ ഉണ്ടായ സംഭവത്തെ തുടർന്നാണ് നടപടി. സംഭവം പുറത്തായതിനെ തുടർന്ന് എയർ ഇന്ത്യ 30 ദിവസത്തെ വിലക്കേർപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നാല് മാസത്തേക്ക് വിലക്ക് നീട്ടിയത്. കേസുമായി ബന്ധപ്പെട്ട് വ്യാഴായ്ചയാണ റിപ്പോർട്ട് സമർപ്പിച്ചത്.
നവംബർ 26-നാണ് ബിസിനസ്സ് ക്ലാസിലെ യാത്രക്കാരിയായ യുവതിയുടെ ദേഹത്ത് മിശ്ര മൂത്രമൊഴിച്ചത്. സംഭവം പുറത്തറിഞ്ഞാൽ പ്രശ്നമാകുമെന്നതിനാൽ പരാതിപ്പെടരുതെന്ന് ഇയാൾ സ്ത്രീയോട് അപേക്ഷിച്ചിരുന്നു. നിയമനടപടിയുമായി സ്ത്രീ മുന്നോട്ട് പോവുകയായിരുന്നു. എന്നാൽ പരാതി നൽകി ദിവസങ്ങൾക്ക് ശേഷമാണ് എയർഇന്ത്യ കേസ് പോലീസിന് കൈമാറിയത്.
ഇതേതുടർന്ന് സംഭവം കൈകാര്യം ചെയ്ത ജീവനക്കാരിൽ നിന്നും ഉദ്യോഗസ്ഥർ വിശദീകരണം തേടിയിരുന്നു. മോശമായി പെരുമാറുന്ന യാത്രക്കാർക്കെതിരെ നടപടിയെടുക്കുന്നതിൽ എയർലൈൻ ജീവനക്കാർ പരാജിതരായാൽ കർശന നടപടിയെടുക്കുമെന്ന് ഏവിയേഷൻ റെഗുലേറ്ററായ ഡയക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ മുന്നറിയിപ്പ് നൽകിയിരുന്നു.
Comments