തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്ന് കുത്തനെ ഉയർന്നു. മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഒറ്റയടിക്ക് കുത്തനെ ഉയർന്നത്. അന്താരാഷ്‌ട്ര സ്വർണവില 1930 ഡോളർ കടന്നതോടെയാണ് സംസ്ഥാനത്തെ സ്വർണവില ഉയർന്നത്.
ഒരു പവൻ സ്വർണത്തിന് 280 രൂപയാണ് ഇന്ന് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 41,880 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 35 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 5235 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 30 രൂപയായും ഉയർന്നും. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇപ്പോൾ 4330 രൂപയാണ്.
2020 ആഗസ്റ്റ് 5-ന് ശേഷമുളള ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വിലയിൽ ഒരു രൂപ ഇന്നലെ കുറഞ്ഞിരുന്നു. വിപണി വില 74 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.















