കൊച്ചി: ലോ കോളേജിലെ വിദ്യാർത്ഥിയുടെ പെരുമാറ്റത്തിൽ അതൃപ്തി പ്രകടിപ്പിച്ച നടി അപർണ ബാലമുരളി പ്രതികരണവുമായി രംഗത്ത്. സംഭവത്തിൽ ലോ കോളേജ് അധികൃതർ സ്വീകരിച്ച നടപടിയിൽ തൃപ്തയാണെന്ന് നടി പറഞ്ഞു.
അന്ന് നടന്ന സംഭവം അപ്രതീക്ഷിതമായിരുന്നു. ഒരു ലോ കോളേജിൽ നിന്ന് ഒരിക്കലും അത് പ്രതീക്ഷിച്ചില്ല. അവിടെ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമായിരുന്നു അത്. പക്ഷെ നടന്നത് എന്താണെന്ന് വ്യക്തമായത് കൊണ്ട് അതിൽ എന്ത് നടപടി സ്വീകരിക്കണമെന്ന് ലോ കോളേജിനറിയാം. അവർ അത് ചെയ്തു. കൂടാതെ കോളേജിലെ എല്ലാം കുട്ടികളും മാപ്പ് പറഞ്ഞു. കോളേജിന്റെ നടപടിയെ ബഹുമാനത്തോടെ കാണുന്നുവെന്നും അപർണ പറഞ്ഞു.
തങ്കം എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന് വേണ്ടി സംസാരിക്കവെയാണ് അപർണയുടെ പ്രതികരണം. ജനുവരി 18നായിരുന്നു എറണാകുളം ലോ കോളേജ് യൂണിയൻ പരിപാടിയിൽ വച്ച് വിദ്യാർത്ഥിയിൽ നിന്ന് നടിക്ക് മോശം പെരുമാറ്റമുണ്ടായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കാരണം കാണിക്കൽ നോട്ടീസ് നൽകി വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു.
Comments