ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം നിറഞ്ഞ സദസ്സിൽ പ്രദർശം തുടരുകയാണ്. റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിട്ടപ്പോൾ തന്നെ ചിത്രം അമ്പത് കോടി ക്ലബിൽ ഇടം നേടി. തുടക്ക സമയത്ത് ഉണ്ടായിരുന്നതിനേക്കാൾ തിരക്കാണ് മാളികപ്പുറം കാണാൻ തിയറ്ററുകളിൽ അനുഭവപ്പെടുന്നത്. എങ്ങും ഹൗസ്ഫുൾ ഷോകളുമായി ചിത്രം പ്രദർശനം തുടരുകയാണ്. മലയാളത്തിന് പുറമെ ചിത്രം തമിഴിലും തെലുങ്കിലും റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ജനുവരി 26-ന് മാളികപ്പുറം തമിഴിലും തെലുങ്കിലും റിലീസ് ചെയ്യും. തമിഴ്നാട്ടിൽ റിലീസ് ചെയ്യാനിരിക്കെ മാളികപ്പുറത്തിന് ആശംസകൾ നേർന്നിരിക്കുകയാണ് രജനികാന്തിന്റെ മകളും സംവിധായികയും ഗ്രാഫിക് ഡിസൈനറുമായ സൗന്ദര്യ രജനികാന്ത്.
‘ഈ ചിത്രത്തെ കുറിച്ച് പോസിറ്റീവ് അഭിപ്രായങ്ങൾ കേൾക്കുന്നു. ദൈവീകമായ അനുഭവങ്ങൾ കേൾക്കുന്നു. അഭിലാഷിന് ആശംസകൾ നേരുന്നു. മാളികപ്പുറത്തിന്റെ തമിഴ് പതിപ്പ് റിലീസ് ചെയ്യുന്നതിന് മുഴുവൻ ടീമനെയും അഭിനന്ദിക്കുന്നു. എല്ലാ ആശംസകളും നേരുകയാണ്. ശരണം അയ്യപ്പ’ എന്നാണ് സൗന്ദര്യ ട്വിറ്ററിൽ കുറിച്ചത്. സൗന്ദര്യ രജനികാന്തിന്റെ ആശംസകൾക്ക് തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും നന്ദി അറിയിച്ചു. ‘ആശ്ചര്യവും അഭിമാനവും. പിന്തുണയ്‌ക്ക് നന്ദി’ എന്നാണ് അഭിലാഷ് ഫേയ്സ്ബുക്കിൽ കുറിച്ചത്.
Hearing such positive .. divine things about this film 😇🙏🏻🙏🏻🙏🏻 wishing Abhilash @vaigaabhi1988 and the whole team all the very best for the tamil release.. saranam aiyappa 🙏🏻🙏🏻🙏🏻✨💫 pic.twitter.com/pPXCBPKCsn
— soundarya rajnikanth (@soundaryaarajni) January 24, 2023
നടൻ അല്ലു അർജ്ജുന്റെ നിർമ്മാണ കമ്പനിയായ ഗീതാ ആർട്സ് ആണ് മാളികപ്പുറത്തിന്റെ തെലുങ്ക് ഡബ്ബഡ് പതിപ്പ് തിയറ്റുകളിലേയ്‌ക്ക് എത്തിക്കുന്നത്. രാക്ഷസൻ, വിക്രംവേദ തുടങ്ങിയ ബ്ലോക്ക് ബസ്റ്ററുകൾ ജനങ്ങളിലേയ്‌ക്ക് എത്തിച്ച ട്രൈഡന്റ് ആർട്ട്സ് ആണ് ചിത്രം തമിഴ് നാട്ടിൽ പ്രദർശിപ്പിക്കുന്നത്. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ വിഷ്ണു ശശി ശങ്കറാണ്. ആന്റോ ജോസഫും വേണു കുന്നപ്പിള്ളിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Comments