ഇൻഡോർ: ന്യൂസിലന്റിനെതിരെയായ മൂന്നാം ഏകദിനത്തിലും ഇന്ത്യ കൂറ്റൻ സ്കോറിലേയ്ക്ക്. ഇൻഡോർ ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന കളിയിൽ വെടിക്കെട്ട് ബാറ്റിംഗിലൂടെ ഗില്ലും രോഹിത്ത് ശർമ്മയും കാണികളെ ഇളക്കി മറിച്ചു. 78 പന്തിൽ നിന്നും 5 സിക്സ്റും 13 ഫോറുമടക്കം ഗില്ല് 112 റൺസും, 85 പന്തിൽ നിന്ന് 9 ഫോറം 6 സിക്സറുമടക്കം രോഹിത്ത് 101 റൺസും അടിച്ചെടുത്തു. ഇരുവരുടെയും സെഞ്ച്വറി കരുത്തിൽ 25 ഓവർ പിന്നിട്ടപ്പോൾ ഇന്ത്യ 220 റൺസ് നേടി. സെഞ്ച്വറി തികച്ചതിന് പിന്നാലെ മൈക്കൽ ബ്രേസ്വെല്ലിന്റെ ബോളിൽ രോഹിത്തും ബ്ലെയർ ടിക്നറിന്റെ ബോളിൽ ഗില്ലും ഔട്ടായി. വിരാട് കോഹ്ലിയും ഇഷാൻ കിഷനുമാണ് ക്രീസിൽ.
രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇന്ന് കളിക്കാനിറങ്ങിയിരിക്കുന്നത്. പേസർമാരായ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവർക്ക് വിശ്രമം നൽകി. പകരം ഉമ്രാൻ മാലിക്ക്, യൂസ്വേന്ദ്ര ചാഹൽ എന്നിവരാണ് ഇന്ന് കളിക്കുക. ന്യൂസിലന്റ് നിരയിലും മാറ്റമുണ്ട്. ഹെന്റി ഷിപ്ലിക്ക് ജേക്കബ് ഡഫി ടീമിലെത്തി. പരമ്പര തൂത്തുവാരാനുള്ള ശ്രമത്തിലാണ് ഇന്ത്യ എങ്കിൽ, ആശ്വാസ ജയം കൊതിച്ചാണ് ന്യൂസിലന്റ് കളിക്കുന്നത്.
ഇന്ത്യൻ ടീം: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ, ഷാർദുൽ ഠാക്കൂർ, കുൽദീപ് യാദവ്, ഉമ്രാൻ മാലിക്ക്, യൂസ്വേന്ദ്ര ചാഹൽ.
ന്യൂസിലന്റ്: ഡെവോൺ കോൺവെ, ഹെന്റി നിക്കോൾസ്, ഡാരിൽ മിച്ചൽ, ടോം ലാതം, ഗ്ലെൻ ഫിലിപ്സ്, മൈക്കൽ ബ്രേസ്വെൽ, മിച്ചൽ സാന്റ്നർ, ജേക്കബ് ഡഫി, ലോക്കി ഫെർഗൂസൺ, ബ്ലെയർ ടിക്നർ.
Comments