വാഴ്സൊ: ലപ്പേര്‍ഡ് 2 ടാങ്കുകള്‍ യുക്രനിലേക്ക് അയയ്‌ക്കാന്‍ ജര്‍മ്മനിയോട് അനുമതി തേടിയതായി പോളിഷ് പ്രതിരോധ മന്ത്രി മരിയൂസ് ബ്ലാസ്സാക്ക്. റഷ്യന്‍ -യുക്രെയ്ന്‍ യുദ്ധ പശ്ചാത്തലത്തില്‍ ക്വീവിലേക്ക് ടാങ്ക് അയക്കാന്‍ അമേരിക്കന്‍ ചേരിയില്‍ നിന്നും സമ്മര്‍ദ്ദം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് അനുമതി തേടിയിയിരിക്കുന്നത്.
ലപ്പേര്‍ഡ് 2 ടാങ്കുകള്‍ യുക്രെയ്ന് കൈമാറാന്‍ ജര്‍മ്മനിയോട് അനുമതി തേടിയിട്ടുണ്ട്. അനുകാല പ്രതികരണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യൂറോപ്പിന്റെ ആകമാനമായുള്ള ആവശ്യമണിത്. ലപ്പേര്‍ഡ് ടാങ്കുകല്‍ നല്‍കിക്കൊണ്ട് യുക്രെയ്നെ പിന്തുണയ്‌ക്കുന്ന രാഷ്‌ട്രങ്ങള്‍ക്കൊപ്പം ജര്‍മ്മനിയും ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മരിയൂസ് ബ്ലാസ്സാക്ക് പറഞ്ഞു.
യുക്രെയിന് ടാങ്കുകള്‍ കൈമാറാന്‍ ജര്‍മ്മനിയോട് അനുമതി ചോദിക്കുമെന്ന് പോളണ്ട് പ്രധാനമന്ത്രി മാത്യൂസ് മൊറാവിക്കി പരാമര്‍ശം നടത്തിയതിന് പിന്നാലെയാണ് മരിയൂസ് ബ്ലാസ്സാക്ക് അനുമതി തേടിയതായി അറിയിച്ചത്.
ജര്‍മ്മന്‍ നിര്‍മ്മിത ടാങ്കുകളാണ് ലപ്പേര്‍ഡ് 2. യുക്രെയിന് ടാങ്കുകള്‍ കൈമാറാന്‍ ജര്‍മ്മനി നേരത്തെ വിമുഖത കാണിച്ചിരുന്നു.
Comments